Film Events

സൗദി വെള്ളക്ക വീണ്ടും പുരസ്കാര നിറവിൽ, ബാം​ഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത്തെ ചിത്രം

2022ൽ തിയറ്ററുകളിലെത്തുകയും വലിയ തോതിൽ ചർച്ചയാവുകയും ചെയ്ത സൗദി വെള്ളക്ക ബാം​ഗ്ലൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി. സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമ റിലീസിന് മുമ്പേ

ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി നടന്ന ഒരു സംഭവം കേസിലേക്ക് എത്തുകയും തുടർന്ന് ആയുഷ്കാലം മുഴുവൻ കോടതി കയറി ഇറങ്ങേണ്ടി വന്ന ആയിഷ റാവുത്തറിന്റെയും കേസിന് ആധാരമായ അഭിലാഷ് ശശിധരന്റെയും ജീവിതം ആധാരമാക്കിയാണ് സിനിമ. ദേവി വർമ്മ, ലുക്മാൻ അവറാൻ, ബിനു പപ്പു, സുജിത് ശങ്കർ, നിൽജ, രമ്യ സുരേഷ്, റിയ സൈറ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന റോളുകളിലെത്തിയത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾക്ക് ശേഷം ഉർവശി തിയറ്റേഴ്സ് നിർമ്മിച്ച ചിത്രവുമാണ് സൗദി വെള്ളക്ക. കൊവിഡ് കാലത്ത് മികച്ച വിജയമായ ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയുമാണിത്.

തോപ്പിൻപടിക്കടുത്തുള്ള സൗദി എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ് സിനിമ. സൗദിയെന്ന പ്രദേശവും വെള്ളക്കയും എങ്ങനെ സിനിമയിൽ ഒന്നിച്ച് വരുന്നുവെന്ന കൗതുകത്തെയാണ് അണിയറ പ്രവർത്തകർ അനാവരണം ചെയ്യാനിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് സിനിമ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT