Film Events

നേതാക്കള്‍ ആഹ്വാനംചെയ്യുന്നു, അണികള്‍ തല്ലുകൊള്ളുന്നു, ജലപീരങ്കിയേല്‍ക്കുന്നു. ഒരു മാറ്റവുമില്ലാതെ സന്ദേശകാലമെന്ന് സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സൃഷ്ടികളിലൊന്നാണ് സന്ദേശം. ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തുവന്ന സിനിമ മുന്നോട്ട് വച്ച രാഷ്ട്രീയനിലപാട് പലഘട്ടങ്ങളിലായി വിമര്‍ശിക്കപ്പെട്ടിരുന്നു. നമ്മള്‍ ജീവിക്കുന്ന സാമൂഹികാവസ്ഥകളാണ് സിനിമകള്‍ക്ക് പ്രചോദനമാകുന്നതെന്നും 'സന്ദേശം' എന്ന സിനിമ മാത്രമാണ് അതിനൊരു അപവാദമെന്നും മാതൃഭൂമി ദിനപത്രത്തില്‍ സത്യന്‍ അന്തിക്കാട് എഴുതുന്നു.

കോളത്തിലെ പ്രസക്ത ഭാഗങ്ങള്‍

'സന്ദേശം' ഇന്നും പ്രസക്തമാകുന്നത് നമ്മുടെ രാഷ്ട്രീയം അന്നത്തേതില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോകാത്തതുകൊണ്ടായിരിക്കാം. തിരഞ്ഞെടുപ്പില്‍ ഒരു മുന്നണി പരാജയപ്പെട്ടാല്‍ താത്ത്വികമായ അവലോകനങ്ങള്‍ ഇന്നും നടക്കുന്നു. എതിര്‍ ചേരിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് ഇന്നും ചര്‍ച്ചചെയ്ത് കണ്ടെത്തുന്നു. നേതാക്കള്‍ ആഹ്വാനംചെയ്യുന്നു, അണികള്‍ തല്ലുകൊള്ളുന്നു, ജലപീരങ്കിയേല്‍ക്കുന്നു. ഒരു മാറ്റവുമില്ലാതെ സന്ദേശകാലം തുടരുന്നു.

തന്റെ സിനിമകളിലെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും സത്യന്‍ അന്തിക്കാട് വിശദമായി എഴുതുന്നുണ്ട്.

'മണ്ടന്മാര്‍ ലണ്ടനില്‍' എന്ന എന്റെ ആദ്യകാല ചിത്രത്തില്‍ പറവൂര്‍ ഭരതന്‍ ചെത്തുകാരനാണ്. 'മഴവില്‍ കാവടിയി'ലും ചെത്തുകാരനുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് ചെത്തുകാരന്‍ കുഞ്ഞാപ്പുവായി വേഷമിട്ടത്. അന്ന് ഒടുവിലിന് വേണ്ടി ചെത്തുകാരന്റെ സാമഗ്രികള്‍ അന്തിക്കാട് നിന്നാണ് കൊണ്ട് പോയത് . എന്റെ അയല്‍വാസിയായിരുന്ന ഷണ്മുഖന്റെ ഉപകരണങ്ങളായിരുന്നു അത്. ഷണ്‍മുഖന്‍ പോലും പിന്നീട് ചെത്ത് ഉപേക്ഷിച്ച് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന് ക്ഷീരകര്‍ഷകനായി മാറി. വിരലിലെണ്ണാവുന്ന ചെത്തുകാരേ ഈ പഞ്ചായത്തില്‍ ഇപ്പോഴുള്ളൂവെന്ന് ഈയിടെ പറഞ്ഞത് അന്തിക്കാട്ടുകാരനായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ്.


ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

sathyan anthikkad on sandhesham malayalam movie

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT