Film Events

എന്റെ ഫാമിലിക്കില്ലാത്ത ബുദ്ധിമുട്ടാണോ നാട്ടിലെ ചേട്ടന്‍മാര്‍ക്ക്, WCC കാമ്പയിനൊപ്പം സാനിയ ഇയ്യപ്പന്‍

സൈബര്‍ ഇടം, ഞങ്ങളുടെ ഇടം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് നടത്തുന്ന കാമ്പയിനൊപ്പം നടി സാനിയ ഇയ്യപ്പന്‍. റഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പയിനിലാണ് അന്ന ബെന്‍, സാനിയ ഇയ്യപ്പന്‍, ശ്രിന്ദ എന്നിവര്‍ പങ്കാളികളായിരിക്കുന്നത്.

സാനിയ ഇയ്യപ്പന്‍ പറയുന്നത്

എന്റെ ഫാമിലിക്കില്ലാത്ത ബുദ്ധിമുട്ടും വിഷമവുമാണോ നാട്ടിലെ ചേട്ടന്‍മാര്‍ക്ക്. എനിക്ക് എപ്പോഴും വരുന്ന കമന്റ് എന്റെ ഡ്രസിംഗിനെ കുറിച്ചാണ്. എന്റെ ഇഷ്ടമല്ലേ ഞാന്‍ എന്ത് ധരിക്കണമെന്നത്. അത് നിങ്ങളോട് ചോദിച്ചിട്ടാണോ ചേട്ടന്‍മാരെ. നിങ്ങള്‍ക്കെന്ത് മനസുഖമാണ് ഇങ്ങനെ കമന്റിടുന്നത്. ഓരോ കമന്റിലും ആണ്‍പിള്ളേര്‍ ചോദിക്കുന്നത് നിനക്കൊന്നും മാനവും മര്യാദയും ഇല്ലേന്നാണ്. ഇത് സ്വയം ചോദിക്കേണ്ടതല്ലേ.

Fashionmonger Achu

സാനിയ ഇയ്യപ്പന്‍ നേരത്തെ ക്യു അഭിമുഖത്തില്‍ പറഞ്ഞത്

ഇന്നേവരെ തന്റെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതിരുന്ന അച്ഛനുമമ്മയും ഈ ഒരു കമന്റോടുകൂടി ആകെ വിഷമത്തിലായി എന്ന് സാനിയ. അവര്‍ തന്നോട് ആദ്യമായി ഇനി ഡ്രസിംഗ്‌സിലൊക്കെ കുറച്ചു ശ്രദ്ധിക്കണം എന്നു പറഞ്ഞപ്പോള്‍ തനിക്ക് വല്ലാതെ ഇന്‍സെക്വര്‍ ഫീല്‍ ചെയ്തുവെന്നും സാനിയ.

ആദ്യമായിട്ടാണ് അവര്‍ അങ്ങനെ പറയുന്നത്. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇത് ഇങ്ങനെ മുന്നോട്ടു പോയാല്‍ ശരിയാവില്ല. എങ്ങനെയാണെങ്കിലും പറഞ്ഞയാളെ പുറത്തുകൊണ്ടുവരണം. അതുകൊണ്ടാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT