Film Events

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ; പരാതി നല്‍കി നടന്‍

തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം സഹിതം റിഥിക് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭീഷണി വന്നിരിക്കുന്നത്. സംഭവത്തില്‍ നടന്‍ തമിഴ്‌നാട് സൈബര്‍ സെല്ലിന് പരാതി നല്‍കി. അതിനിടെ ബലാത്സംഗ ഭീഷണിമുഴക്കിയ വ്യാജ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ അധികരിച്ചൊരുക്കുന്ന 800 എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നതിനിടെയാണ് നടന്റെ മകള്‍ക്കെതിരെ ഭീഷണി ഉണ്ടായിരിക്കുന്നത്. മുത്തയ്യയുടെ വേഷം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് നടന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിത്രത്തിനും മുത്തയ്യ മുരളീധരനുമെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമിഴ് കൂട്ടക്കൊലയ്ക്ക് അനുകൂലമായ നിലപാടെടുത്ത വ്യക്തിയാണ് മുരളീധരനെന്നും മഹീന്ദ്ര രജപക്‌സെയെ പിന്‍തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ആരോപിച്ചാണ് പ്രതിഷേധം. വിദ്വേഷ പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി പിന്‍മാറണമെന്ന് മുത്തയ്യ മുരളീധരന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT