Film Events

കൊവിഡില്‍ നാടിനെ മറക്കാതെ തമിഴ്താരങ്ങള്‍, രജനികാന്ത് 50 ലക്ഷം നല്‍കി

കൊവിഡ് തീവ്രവ്യാപനത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാനിധിയിലേക്ക് സഹായവുമായി തമിഴ് താരങ്ങള്‍. അജിത്തിനും സൂര്യക്കും കാര്‍ത്തിക്കും പിന്നാലെ രജനീകാന്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ചാണ് തുക കൈമാറിയത്.

മേയ് 14ന് രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ച് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

തമിഴ് സൂപ്പര്‍താരം അജിത് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. എ ആര്‍ മുരുഗദോസ് 25 ലക്ഷം രൂപയും സൂര്യയും കാര്‍ത്തിയും പിതാവ് ശിവകുമാറും ചേര്‍ന്ന് ഒരു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

അജിത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു കോടി 25 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുതിരാശ്വാസ നിധിയിലേക്കുമായി നല്‍കിയിരുന്നു. സിനിമയിലെ തൊഴിലാളികള്‍ക്കായി 25 ലക്ഷവും അജിത് നല്‍കിയിരുന്നു.

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

SCROLL FOR NEXT