Courtesy: PRITHVIRAJ OFFICIAL NETWORK
Film Events

നജീബിനായി താടി നീട്ടി മെലിയണം, മൂന്ന് മാസത്തേക്ക് ബ്രേക്ക് എടുത്ത് പൃഥ്വിരാജ്

THE CUE

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയ്ക്കായി താടി നീട്ടി വളര്‍ത്തി നന്നായി മെലിയാന്‍ പൃഥ്വിരാജ് തയ്യാറെടുക്കുന്നു. അയ്യപ്പനും കോശിയും എന്ന സിനിമ പൂര്‍ത്തിയാക്കിയ ശേഷം ചിത്രത്തിന് വേണ്ടി നീട്ടിയ താടി എടുക്കാതിരുന്നത് ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് സാമൂഹിക മാധ്യമങ്ങളിലും സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ആധാരമാക്കിയുള്ള ആടുജീവിതം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിന് വേണ്ടിയാണ് പൃഥ്വിരാജ് താടി നീട്ടുന്നത്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നായ ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് ബ്രേക്ക് എന്ന് ഫേസ്ബുക്കിലും പൃഥ്വി കുറിച്ചു. മൂന്ന് മാസത്തേക്ക് മറ്റൊരു സിനിമയുടെയും ചിത്രീകരണത്തില്‍ ഭാഗമാകില്ല.

നയന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഡ്രൈവിംഗ് ലൈസന്‍സ് ആണ് പൃഥ്വിയുടെ ക്രിസ്മസ് റിലീസ്. സച്ചിയുടെ രചനയില്‍ ജീന്‍ പോള്‍ ലാല്‍ ആണ് സംവിധാനം. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ നായകനാണ്. സച്ചിയുടെ രചനയിലും സംവിധാനത്തിലുമാണ് അയ്യപ്പനും കോശിയും. ഏ ആര്‍ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീത സംവിധാനം. കെ യു മോഹനന്‍ ക്യാമറ. പത്തനംതിട്ടയിലായിരുന്നു ആദ്യഷെഡ്യൂള്‍. പിന്നീട് ഉത്തരേന്ത്യയിലും ചിത്രീകരിച്ചു. ജോര്‍ദാന്‍ ഷെഡ്യൂളിന് ശേഷമാണ് പുതിയ ലുക്കില്‍ പൃഥ്വിയെത്തുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT