Film Events

‘നാളെ എന്ന സങ്കല്‍പ്പമില്ലാതെ ഒരുപാട് പേര്‍ ക്യാമ്പുകളിലാണ്’; സൈമ അവാര്‍ഡ് വേദിയില്‍ ദുരിതബാധിതര്‍ക്കായി സഹായമഭ്യര്‍ഥിച്ച് പൃഥ്വിരാജ്  

THE CUE

പ്രളയക്കെടുതിയിലായ കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈമ അവാര്‍ഡ് വേദിയില്‍ സഹായമഭ്യര്‍ഥിച്ച് പൃഥ്വിരാജ്. ഇന്നലെ ഖത്തറില്‍ നടന്ന പുരസ്‌കാരദാന ചടങ്ങിലായിരുന്നു കേരളം നേരിടുന്ന ദുരിതം തുറന്നു പറഞ്ഞുകൊണ്ട് പൃഥ്വി സഹായം അഭ്യര്‍ഥിച്ചത്.

രണ്ട് ലക്ഷത്തിലേറെ ആളുകള്‍ ഈ ദുരന്തം ബാധിക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അതില്‍ വലിയൊരു ഭൂരിഭാഗം അവര്‍ക്ക് മുന്നില്‍ നാളെ എന്ന സങ്കല്‍പ്പമില്ലാതെ ഇന്ന് ഈ രാത്രി പോലും ചെലവഴിക്കുന്നവരാണ്. അതുകൊണ്ട് നമ്മളാല്‍ കഴിയുന്ന എല്ലാ സഹായവും കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. മലയാള സിനിമാ ലോകത്തെ ഒട്ടേറെ പേര്‍ കൈകോര്‍ത്ത് ഞങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് മതിയാവില്ല.
പൃഥ്വിരാജ്

കൂടെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. നടി രാധിക ശരത് കുമാര്‍ പുരസ്‌കാരം സമ്മാനിച്ചതിന് ശേഷം പ്രസംഗിക്കവെയായിരുന്നു പൃഥ്വി കേരളത്തിന് വേണ്ടി കൈകോര്‍ക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ടത്. എങ്ങനെ സഹായം നല്‍കണം എന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കിയാല്‍ മതിയെന്നും പൃഥ്വി പറഞ്ഞു. മോഹന്‍ലാല്‍, ടൊവിനോ, ധനുഷ്, തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നേരത്തെ പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനായി താന്‍ പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ കാറിന്റെ ഫാന്‍സി നമ്പര്‍ ലേലത്തില്‍ നിന്ന് പൃഥ്വി പിന്മാറിയിരുന്നു. ദുരിതബാധിതര്‍ക്കായി ഒരു ലോഡ് സാധനങ്ങളും പൃഥ്വി എത്തിച്ചു കൊടുത്തിരുന്നു.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT