#Classmates 
Film Events

'കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു, 2021 ലെ ലോക്ക് ഡൗണ്‍ വീഡിയോ കോള്‍ സ്‌ക്രീന്‍ ഷോട്ടുമായി ക്ലാസ്‌മേറ്റ്‌സ് ടീം

മലയാളത്തില്‍ കാമ്പസ് ഗൃഹാതുരത്വവും, പൂര്‍വവിദ്യാര്‍ത്ഥി സംഗമങ്ങളും സജീവമാക്കിയ സിനിമകളിലൊന്നാണ് ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്. ക്ലാസ്‌മേറ്റ്‌സിലെ താരങ്ങള്‍ അതേ പേരിലുള്ള വാട്‌സ് ആപ്പ് കൂട്ടായ്മയുമായി സജീവമാണെന്ന് നടന്‍ ജയസൂര്യ പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു.

2020 ലോക്ക് ഡൗണ്‍ കാലത്ത് പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നരേന്‍ എന്നിവരുമായുള്ള വീഡിയോ കോള്‍ സ്‌ക്രീന്‍ ഷോട്ട് ജയസൂര്യ പങ്കുവച്ചിരുന്നു. കേരളം വീണ്ടുമൊരു ലോക്ക് ഡൗണിലൂടെ നീങ്ങുമ്പോള്‍ ക്ലാസ്‌മേറ്റ്‌സ് ടീം വീണ്ടും സംസാരിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കിടുകയാണ് ജയസൂര്യ.

സിനിമ റിലീസ് ചെയ്ത് ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അന്നത്തെ സൗഹൃദം ദൃഢമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് താരങ്ങള്‍ പങ്കുവച്ച വീഡിയോ കോള്‍ സ്‌ക്രീന്‍ ഷോട്ട്.

കോവിഡ് കാലത്തിന് മുന്‍പ് സിനിമയില്‍ അഭിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഭീകര പ്രവര്‍ത്തകര്‍ - എന്ന കാപ്ഷനോടെയാണ് ജയസൂര്യ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത്.

പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണ്‍ സമയത്തും ഞങ്ങള്‍ ഇതുപോലെ ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരുന്നു. ഇത്തവണ വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍, അന്ന് മരൂഭൂമിക്ക് നടുവില്‍ ആയിരുന്നെങ്കില്‍, ഇന്ന് ഭാഗ്യവശാല്‍ കുടുംബത്തിനൊപ്പമാണ്. ഇന്ത്യ മുമ്പത്തെക്കാള്‍ തീവ്രമായ കോവിഡ് പോരാട്ടത്തിലൂടെ കടന്നുപോവുന്ന സാഹചര്യവുമാണ് ഇപ്പോഴത്തേത്.

വീണ്ടും കണ്ടുമുട്ടി, ലോക്ക് ഡൗണ്‍ തുടര്‍ന്നും ഞങ്ങളെ അകലത്തിലാക്കില്ല എന്നാണ് നരേന്‍ എഴുതിയത്.

ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ 2006ലാണ് ക്ലാസ്‌മേറ്റ്‌സ് റിലീസ് ചെയ്തത്. സുകുവെന്ന കഥാപാത്രമായി പൃഥ്വിരാജും താരയായി കാവ്യാ മാധവനും സതീശന്‍ കഞ്ഞിക്കുഴിയായി ജയസൂര്യയും പയസ് ആയി ഇന്ദ്രജിത്തും മുരളിയെ നരേയ്‌നും അവതരിപ്പിച്ചു. സിനിമയിലെ പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു.

ഷാജി കൈലാസ് ചിത്രം കടുവയാണ് ലോക്ക് ഡൗണിന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ അഭിനയിച്ചിരുന്ന സിനിമ. ജിനു എബ്രഹാമാണ് തിരക്കഥ. തീര്‍പ്പ്, ജനഗണമന, ആടുജീവിതം, കുരുതി, കോള്‍ഡ് കേസ് എന്നിവയാണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന മറ്റ് സിനിമകള്‍.

പ്രജേഷ് സെന്‍ ചിത്രം മേരി ആവാസ് സുനോയാണ് ജയസൂര്യ ലോക്ക് ഡൗണിന് മുമ്പ് പൂര്‍ത്തിയാക്കിയത്. നാദിര്‍ഷയുടെ ത്രില്ലര്‍ ഈശോ അടുത്ത റീലീസുമാണ്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ഇന്ദ്രജിത്ത്. അഥര്‍വയ്‌ക്കൊപ്പം ഒതെയ്ക്ക് ഒതൈ എന്ന തമിഴ് സിനിമയിലാണ് നരേന്‍ അഭിനയിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT