#BheemlaNayakOnFeb25th

 
Film Events

തെലുങ്കിലെ അയ്യപ്പന്‍നായര്‍ 25ന്, ബോക്‌സ് ഓഫീസ് പിടിച്ചെടുക്കാന്‍ പവന്‍ കല്യാണ്‍

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ നായകനായ ഭീംല നായക് ഫെബ്രുവരി 25ന്. സച്ചി സംവിധാനം ചെയ്ത മലയാളം സൂപ്പര്‍ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും റീമേക്കാണ് ഭീംല നായക്. കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെയും ആര്‍ആര്‍ആര്‍ റിലീസിന് വേണ്ടിയും ഭീംല നായക് പലതവണയായി റിലീസ് നീട്ടി വച്ചിരുന്നു.

മലയാളത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന എസ് ഐയുടെ റോളിലാണ് ബിജു മേനോന്‍ എത്തിയതെങ്കിലും തെലുങ്കില്‍ ഭീംല നായക് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് കഥാപാത്രത്തിന്റെ മാറ്റം. റാണ ദഗ്ഗുബട്ടിയാണ് മലയാളത്തില്‍ പൃഥ്വി ചെയ്ത റോളില്‍ തെലുങ്കിലെത്തുന്നത്.

സാഗര്‍ കെ ചന്ദ്ര സംവിധാനം. സൂപ്പര്‍ഹിറ്റ് മേക്കര്‍ ത്രിവിക്രം ശ്രീനിവാസാണ് തിരക്കഥ. നിത്യാ മേനോനും സംയുക്ത മേനോനും നായികമാര്‍. രവി കെ ചന്ദ്രനാണ് ക്യാമറ.

അയ്യപ്പന്‍ കോശി തീം സോംഗ് ആയ 'ആടകചക്കോ' തെലുങ്ക് വേര്‍ഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലയാളത്തില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോംഗ് വലിയ മാറ്റമില്ലാതെയാണ് എസ്. തമന്‍ തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം ഭീംല നായക് എന്ന പൊലീസുദ്യോഗസ്ഥനായി തെലുങ്കിലെത്തുമ്പോള്‍ പവന്‍ കല്യാണിനൊത്ത മാസ് കഥാപാത്രമാകും. കൈത്തോക്ക് മുതല്‍ മെഷിന്‍ ഗണ്‍ വരെ കയ്യിലെടുത്ത ഭീംലയെയാണ് വീഡിയോകളിലും ലൊക്കേഷന്‍ സ്റ്റില്ലിലും കാണാനാകുന്നത്. തമന്‍ ഈണമിട്ട ഭീംല നായക് ടൈറ്റില്‍ സോംഗ് രണ്ടാം ദിവസം മുതല്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. പവന്‍ കല്യാണിന്റെ ഏറ്റവും മികച്ച ഇന്‍ട്രോ സോംഗ് എന്നാണ് ലഭിക്കുന്ന കമന്റുകള്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT