Pawan Kalyan  
Film Events

മീശ പിരിച്ച് തെലുങ്കിലെ കോശി, ഭീംല നായകിനോട് മുട്ടാന്‍ ഡാനിയല്‍ ശേഖര്‍

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഭീംല നായക് കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളോടെയാണെന്ന് ടീസറുകള്‍ സൂചന നല്‍കുന്നു. ത്രിവിക്രമിന്റെ തിരക്കഥയില്‍ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഭീംല നായക് 2022 ജനുവരി 12നാണ് തിയറ്ററുകളിലെത്തുക.

എസ്.ഐ അയ്യപ്പന്‍ നായര്‍ എസ്.ഐ ഭീംല നായക് ആകുമ്പോള്‍ ഈ കഥാപാത്രമായെത്തുന്നത് സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ്. റിട്ടയേഡ് ഹവീല്‍ദാര്‍ കോശി കുര്യന്‍ തെലുങ്കില്‍ ഡാനിയേല്‍ ശേഖര്‍ എന്ന പേരിലാണ്. റാണാ ദഗ്ഗുബട്ടിയാണ് ഈ റോളില്‍. ഭീംല നായകിനെ പരിചയപ്പെടുത്തുന്ന ടീസറിനും സോംഗ് ടീസറിനും പിന്നാലെ ഡാനിയേലിന്റെ ഇന്‍ട്രോ ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

അയ്യപ്പനും കോശിയും സിനിമയിലെ നിര്‍ണായകമായ പൊലീസ് സ്റ്റേഷന്‍ രംഗമാണ് ടീസറിലുള്ളത്. രവി കെ ചന്ദ്രനാണ് ക്യാമറ.

അയ്യപ്പന്‍ കോശി തീം സോംഗ് ആയ 'ആടകചക്കോ' തെലുങ്ക് വേര്‍ഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലയാളത്തില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോംഗ് വലിയ മാറ്റമില്ലാതെയാണ് എസ്. തമന്‍ തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോശിയെ അയ്യപ്പന്‍ നായര്‍ ലോഡ്ജിലെത്തി നെഞ്ചിന് പൂട്ടാന്‍ നോക്കുന്ന രംഗത്തിന്റെ തെലുങ്ക് പതിപ്പാണ് പാട്ടിലുള്ളത്. എസ് ഐ അയ്യപ്പന്‍ നായര്‍ തെലുങ്കില്‍ എസ് ഐ ഭീംല നായക് ആണ്. ബിജു മേനോന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെത്തിയ കഥാപാത്രം തെലുങ്കില്‍ അതിനേക്കാള്‍ പ്രായം കുറഞ്ഞാണ് എത്തുന്നത്. ത്രിവിക്രമാണ് തെലുങ്ക് തിരക്കഥ. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT