Film Events

തെലുങ്കിലെ 'മുണ്ടൂര്‍ മാടനാ'യി പവന്‍ കല്യാണ്‍, കോശിയാകാന്‍ വിജയ് സേതുപതി

ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ 'അയ്യപ്പനും കോശിയും' തെലുങ്കിലെത്തുമ്പോള്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തും. ടോളിവുഡ് സൂപ്പര്‍താരമായ പവന്‍ കല്യാണിന്റെ ജന്മദിനമായ സെപ്തംബര്‍ 2ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാകാന്‍ തമിഴ് താരം വിജയ് സേതുപതിയെ സമീപിച്ചെന്നുമറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തെലുഗു 360, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ മാധ്യമങ്ങളാണ് റീമേക്ക് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

മലയാളത്തില്‍ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും തെലുങ്കില്‍ ഒരുക്കുന്നത് വെങ്കി അട്ടല്ലൂരിയാണ്. തോലി പ്രേമ, രംഗ് ദേ എന്നീ സിനിമകളുടെ സംവിധായകനാണ് വെങ്കി. ഹാരിക ഹസൈനും സംവിധായകന്‍ ത്രിവിക്രമും സിനിമയുടെ നിര്‍മ്മാണത്തിലുണ്ടാകും. അല വൈകുണ്ഠപുരമുലു നിര്‍മ്മിച്ച സൂര്യദേവരാ നാഗ വംശിയാണ് തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നത്. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് റീമേക്ക് അവകാശം വാങ്ങിയിരുന്നത്.

തെലുങ്ക് മെഗാസ്റ്റാര്‍ ബാലകൃഷ്ണ, റാണാ ദഗുബട്ടി എന്നിവരുടെ പേരുകള്‍ തുടക്കത്തില്‍ അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ് ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. മലയാളത്തിലെ മികച്ച എന്റര്‍ടെയിനറുകളിലൊന്നായ അയ്യപ്പനും കോശിയും ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. തമിഴിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഇതരഭാഷാ ചലച്ചിത്രകാരന്‍മാരും അനുശോചനമറിയിച്ചിരുന്നു. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പന്‍ നായരെന്ന ബിജു മേനോന്‍ കഥാപാത്രത്തിന്റെ തമിഴ് പതിപ്പില്‍ ശര്തകുമാറും കോശി കുര്യനെ ശശികുമാറും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT