Film Events

അറുപതോളം ചരിത്രകഥാപാത്രങ്ങള്‍, പത്തൊമ്പതാം നൂറ്റാണ്ട് 2022ല്‍, വിനയന്റെ മെഗാ പ്രൊജക്ട്

വിനയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മെഗാ പ്രൊജക്ട് പത്തൊമ്പതാം നൂറ്റാണ്ട് 2022ല്‍ തിയറ്ററുകളിലെത്തും. സിജു വില്‍സണ്‍ 19ാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു അവതരിപ്പിക്കുന്നത്.

"പത്തൊൻപതാം നൂറ്റാണ്ടി"ൻെറ Character postersനാളെ മുതൽ റിലീസ് ചെയ്യുകയാണ്. ,അറുപതോളം പ്രധാന കഥാപാത്രങ്ങൾ അണിനിരക്കുന്ന ഈ വലിയ ചരിത്ര സിനിമയുടെ തൊണ്ണൂറു ശതമാനവും ഷൂട്ടിംഗ് പൂർത്തി ആയതാണ്. ക്ലൈമാക്സ് ഭാഗം ഷൂട്ടിംഗ് മാത്രമാണ് ഇനി ബാക്കി ഉള്ളത്.. കോവിഡിൻെറ കാഠിന്യം കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ചിത്രീകരണം നടക്കും. ശ്രി ഗോകുലം ഗോപാലനാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ നിർമ്മാതാവ്. അറുപതോളം ചരിത്ര കഥാപാത്രങ്ങളെ നിങ്ങളെ പരിചയപ്പെടുത്തിക്കഴിഞ്ഞ് കഴിയുന്നത്ര സാങ്കേതിക തികവോടെ അടുത്ത വർഷം "പത്തൊൻപതാം നൂറ്റാണ്ടു" മായി തീയറ്ററുകളിൽ എത്താൻ കഴിയുമെന്നു കരുതുന്നു
വിനയന്‍

താഴേ തട്ടിലുള്ള ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച്, പൊരുതി രക്തസാക്ഷിത്വം വരിച്ച ധീരനാണ് വേലായുധ പണിക്കരിലൂടെ ഒരു സമൂഹം നേരിട്ട വിവേചനവും അവഗണനയുമാണ് ചിത്രം അനാവരണം ചെയ്യുകയെന്ന് വിനയന്‍ പറഞ്ഞിരുന്നു. വന്‍ താരനിരക്കൊപ്പം ഗോകുലം ഗോപാലനാണ് പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്.

ബാഹുബലി പ്രഭാസ് എന്ന താരത്തിന്റെ കരിയര്‍ മാറ്റിയെഴുതിയത് പോലെ പത്തൊമ്പതാം നൂറ്റാണ്ട് സിജുവിന് നിര്‍ണായകമാണെന്ന് വിനയന്‍ മുമ്പ് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാ്ക്‌സാണ് ഇനി ചിത്രീകരിക്കാനുള്ളത്.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്,സുനില്‍ സുഗത, ചേര്‍ത്തല ജയന്‍,കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം), നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങിയ താരങ്ങളുടെ പേരുകളാണ് പുറത്തുവിട്ടിരിക്കന്നത്. ഇവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT