Film Events

'പട'യും കേരളം വിട്ടു, മൈസൂരില്‍ ഷൂട്ടിംഗ്, അരദിവസത്തെ ചിത്രീകരണത്തിന് സെക്രട്ടറിയറ്റില്‍ അനുമതി കിട്ടിയില്ല

സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ സിനിമകള്‍ ഇതരസംസ്ഥാന ലൊക്കേഷനുകളിലേക്ക്. പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രോ ഡാഡി ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ നാളെ തുടങ്ങുകയാണ്. ഏഴോളം സിനിമകളാണ് സര്‍ക്കാര്‍ അനുമതി വൈകുന്നത് മൂലം സംസ്ഥാനത്തിന് പുറത്തേക്ക് പോയത്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച് കെ.എം.കമല്‍ സംവിധാനം ചെയ്യുന്ന 'പട' എന്ന സിനിമ അരദിവസത്തെ ഷൂട്ടിംഗിന് സെക്രട്ടറിയറ്റില്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് സെക്രട്ടറിയറ്റില്‍ ഒരു തരത്തിലുള്ള സിനിമാ ചിത്രീകരണവും അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചില്ല. കേരളത്തില്‍ സിനിമ ചിത്രീകരണം വൈകുന്നത് കൂടി കണക്കിലെടുത്ത് പട തുടര്‍ഭാഗങ്ങള്‍ മൈസൂരില്‍ ഷൂട്ടിംഗ് തുടങ്ങി.

കുഞ്ചാക്കോ ബോബന്‍,വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് പട. ത്രില്ലര്‍ സ്വഭാവമുള്ള പടയുടെ ചിത്രീകരണം 2020 മാര്‍ച്ചില്‍ ലോക്ക് ഡൗണിന് പിന്നാലെ നിര്‍ത്തിവച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ട്വല്‍ത് മാനും, ബ്രോ ഡാഡിക്കും അനുമതി കിട്ടിയില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. ബ്രോ ഡാഡി ഹൈദരാബാദിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഭീമമായ നഷ്ടമുണ്ടായെന്നും ആന്റണി പറഞ്ഞിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT