Operation Java Operation Java
Film Events

മുന്‍നിരതാരങ്ങളില്ലാതെ വിജയം, ഓപ്പറേഷന്‍ ജാവ ഇനി ബോളിവുഡില്‍

2021 തുടക്കത്തില്‍ ഹിറ്റ് സിനിമകളിലൊന്നായ ഓപ്പറേഷന്‍ ജാവ ബോളിവുഡിലേക്ക്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഓപ്പറേഷന്‍ ജാവ ഹിന്ദി റീമേക്ക് വിവരം പുറത്തുവിട്ടത്. സൂപ്പര്‍താരങ്ങളോ മുന്‍നിര താരങ്ങളോ ഇല്ലാതെയെത്തി തിയറ്ററുകള്‍ 75 ദിവസം വിജകരമായി പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ഓപ്പറേഷന്‍ ജാവ.

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് അവകാശവും റീമേക്ക് അവകാശവുമാണ് കൈമാറിയിരിക്കുന്നത്. ബോളിവുഡ് റീമേക്കും തരുണ്‍ മൂര്‍ത്തി തന്നെയാണോ സംവിധാനം ചെയ്യുന്നതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

ബാലു വര്‍ഗീസും ലുക്മാനും കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ബിനു പപ്പു, വിനായകന്‍, വിനീത കോശി, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരും പ്രധാന റോളിലെത്തിയിരുന്നു. ജേക്‌സ് ബിജോയ് സംഗീതസംവിധാനവും ഫായിസ് സിദ്ദീഖ് ക്യാമറയും കൈകാര്യം ചെയ്തു

നിത്യജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു ഒരുക്കിയിരിക്കുന്ന സിനിമ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയാണ് പിന്തുടരുന്നത്. സുധി.സി.ജെ എഴുതിയ റിവ്യൂ

അവതരണത്തിലും പ്രമേയത്തിലും കഥാപാത്രപരിചണത്തിലും ഒരേപോലെ മികവ് പുലര്‍ത്തുന്ന 'ഓപ്പറേഷന്‍ ജാവ' കോവിഡ്കാല പ്രതിസന്ധിയില്‍ ഉഴറി വീണ മലയാള സിനിമക്കു പുതുജീവനാകുമെന്ന് പ്രതീക്ഷിക്കാം. യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണായ ട്രെയിലര്‍ കണ്ടു തിയറ്ററിലെത്തുന്ന പ്രേക്ഷകനെ സിനിമ നിരാശപ്പെടുത്തുന്നില്ല. സൂഷ്മമായ ആഖ്യാനത്തിനൊപ്പം പഴുതുകളടച്ച തിരക്കഥയും സാങ്കേതിക തികവും കൂടി ചേരുമ്പോള്‍ നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ പ്രേക്ഷകര്‍ക്ക് മികച്ചൊരു തിയറ്ററിക്കല്‍ അനുഭവമായി മാറുന്നു.

പോയ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'അഞ്ചാം പാതിര' ഒരു സീരിയല്‍ കില്ലറിനെയും അയാളുടെ ഭൂതകാലത്തെയുമാണ് പിന്തുടരുന്നതെങ്കില്‍ 'ഓപ്പറേഷന്‍ ജാവ' കേരള പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ കീഴില്‍ വരുന്ന വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങളിലേക്കും,കുറ്റവാളികളിലേക്കും ഇരയാക്കപ്പെടുന്ന നിസഹായരായ ചില മനുഷ്യരിലേക്കുമാണ് ക്യാമറ തിരിച്ചു പിടിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ പോലെ ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളുടെ ലൈവ് റിപ്പോര്‍ട്ടിങിലേക്കു മാത്രം സിനിമയെ പരിമിതപ്പെടുത്തുന്നില്ല എന്നതാണ് 'ഓപ്പറേഷന്‍ ജാവ'യുടെ പ്ലസ്.

operation java movie
ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സിനിമക്ക് കാലിക പ്രസക്തിയും ഉണ്ട്.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT