ADMIN
ADMIN
Film Events

ഇതുപോലൊരു ഓപ്പറേഷന്‍ കേരളത്തില്‍ വെറെ നടന്നിട്ടുണ്ടോന്നറിയില്ല, ത്രില്ലിംഗ് ട്രെയിലര്‍ ട്രെന്‍ഡിംഗ്

ഉദ്വേഗഭരിതമായ ട്രെയിലറുമായി ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന ചില കുറ്റകൃത്യങ്ങളും അന്വേഷണവും പശ്ചാത്തലമാക്കിയാണ് സിനിമ. ഫെബ്രുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. വി സിനിമാസിന്റെ ബാനറില്‍ പത്മാ ഉദയ് ആണ് നിര്‍മ്മാണം.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

ഓപ്പറേഷന്‍ ജാവ എന്ന പൊലീസ് ത്രില്ലറിനെക്കുറിച്ച് തരുണ്‍ മൂര്‍ത്തി

ഷൈജു ഖാലിദ് ആണ് ഇത്തരമൊരു സിനിമക്ക് സാധ്യതയുണ്ടെന്ന് ആദ്യം പറഞ്ഞത്. പിന്നീട് ആക്ഷന്‍ ഹീറോ ബിജുവും ഉണ്ടയും വന്നപ്പോള്‍ ഈ പൊലീസ് സ്റ്റോറി വിട്ടു. തിരികെ അതേ ആലോചനയിലേക്ക് തന്നെയെത്തി. ഓപ്പറേഷന്‍ ജാവ എന്ന പൊലീസ് ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നത് ഇങ്ങനെ.

ബാലു വര്‍ഗ്ഗീസ്, ലുക്മാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഓപ്പറേഷന്‍ ജാവ ത്രില്ലറിനേക്കാള്‍ ഒരു അന്വേഷണാത്മക മൂവിയാണെന്ന് തരുണ്‍ മൂര്‍ത്തി. ഫെബ്രുവരി 12 ന് ചിത്രം തീയറ്ററുകളിലെത്തും. റിയലിസ്റ്റിക്കായ തീമാണ് ഓപ്പറേഷന്‍ ജാവയുടേത്. പക്കാ ഇന്‍വെസ്റ്റിഗേഷന്‍ മൂവിയായിരിക്കില്ല്. പോലിസുകാരുടെ കേസന്വേഷണങ്ങളിലുള്ള ഓപ്പറേഷനുകളാണ് കൂടുതലും ചിത്രത്തിലുള്ളത്.എന്താണ് സത്യത്തില്‍ പോലീസ് ഓപ്പറേഷനുകളില്‍ നടക്കുന്നത്, അവര്‍ എങ്ങനെയാണത് തയ്യാറാക്കി നടപ്പിലാക്കുന്നത് എന്നൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഓപ്പറേഷന്‍ ജാവ തയ്യാറാക്കിയിരിക്കുന്നതെന്ന് തരുണ്‍ ദ ക്യു'വിനോട് പറയുന്നു.

നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തരുണ്‍ മൂര്‍ത്തി സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. തരുണ്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും.

ഷൈജു ഖാലിദിനൊപ്പമുണ്ടായ ആലോചന

ഞാന്‍ കുറച്ചുകാലം ഷൈജു ഖാലിദിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് മലയാള സിനിമയില്‍ സാധ്യതയുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പ് ഷൈജുക്കയാണ് എന്നോട് ആദ്യം പറയുന്നത്. പിന്നെ ആക്ഷന്‍ ഹിറോ ബിജുവിന്റെയും ഉണ്ടയുടേയുമെല്ലാം ആലോചനകള്‍ നടന്നപ്പോള്‍ ഇത് വിട്ടു. ഷൈജുക്ക അദ്ദേഹത്തിന്റെ വഴിയ്ക്കും ഞാന്‍ എന്റെ വഴിയ്ക്കുമായി.പിന്നീട് ആലോചിച്ചപ്പോള്‍ ഷൈജുക്കയുടെ മനസ്സില്‍ തോന്നിയ കാര്യമാണ് അതൊരിക്കലും മോശമാകില്ല എന്നു മനസിലാക്കിയ ഞാന്‍ കഥ പൂര്‍ത്തിയാക്കുകയായിരുന്നു.ആലോചിക്കുമ്പോഴും പറയുമ്പോഴും എല്ലാം ഈ സിനിമയ്ക്കൊരു കിക്കുണ്ട്.അത് പ്രേക്ഷകരുമറിയണമെന്ന് തോന്നി.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT