Film Events

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രം, കിടിലന്‍ കഥയെഴുതാമെന്ന് സമ്മതിച്ചെന്ന് സംവിധായകന്‍

THE CUE

മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിന്റെ രചനയില്‍ ഒമര്‍ ലുലുവിന്റെ ചിത്രം. ഒമര്‍ ലുലു തന്നെയാണ് ഡെന്നീസ് ജോസഫിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള വിവരം ഫേസ്ബുക്കില്‍ അറിയിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ല.

'കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു, ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്'; എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. മുകേഷ്, ഉര്‍വശി, അരുണ്‍, നിക്കി ഗല്‍റാണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ധമാക്കയാണ് ഒമര്‍ ലുലു ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ഹാപ്പി വെഡ്ഡിംഗ്, അഡാര്‍ ലവ്, ചങ്ക്‌സ് എന്നീ സിനിമകളും ഒമര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍, സംഘം, നായര്‍ സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി ആണ് ഡെന്നീസ് ജോസഫ് ഒടുവില്‍ തിരക്കഥയൊരുക്കിയ സിനിമ. അഥര്‍വം, മനു അങ്കിള്‍, അപ്പു, അഗ്രജന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും ഡെന്നീസ് ജോസഫ് ആണ്. സിനിമയില്‍ സജീവമല്ലാതിരുന്ന ഡെന്നീസ് ജോസഫ് പഴയ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ ജോഷിക്കൊപ്പം മമ്മൂട്ടി നായകനാകുന്ന സിനിമയിലൂടെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT