Admin
Film Events

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ്, ഭാവന ചിത്രം ക്രിസ്മസിന്

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികൾക്ക് ബിജിൻ ചാണ്ടിയാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്

ഹരിശങ്കർ, സിതാര കൃഷ് ണകുമാർ, സയനോര, രശ്മി സതീഷ്, പോൾ മാത്യു, ജോക്കർ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. മാജിക്‌ ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് വിതരണത്തിനെത്തിക്കുക.

ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈൻമെന്റ്സും ചേർന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ഭാവന, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT