Film Events

സിനിമാ പ്രേമികള്‍ക്ക് ആശ്വാസം; 10 % വിനോദ നികുതി തല്‍ക്കാലമില്ല

THE CUE

സിനിമാ ടിക്കറ്റിനു ജിഎസ്ടിക്കു പുറമേ 10% വിനോദ നികുതി തല്‍ക്കാലം നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുന്നത് വരെ നികുതി നടപ്പാക്കേണ്ടെന്ന് പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് രേഖാമൂലം നിര്‍ദേശം നല്‍കിയത്.

ഇതോടെ തല്‍ക്കാലത്തേക്ക് സിനിമാ ടിക്കറ്റിന് വില വര്‍ധനവുണ്ടാവില്ല. നേരത്തെ വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവയുടെ ഹര്‍ജികള്‍ പരിഗണിക്കവെയാണ്, സംസ്ഥാന ബജറ്റിലെ ഈ നിര്‍ദേശത്തിന് കോടതി സ്റ്റേ നല്‍കിയത്. നികുതി പിന്‍വലിക്കണമെന്ന് ചലച്ചിത്ര സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ 100 രൂപയുടെ ടിക്കറ്റിന് 12 ശതമാനമാണ് ജിഎസ്ടി. ഇതിനൊപ്പം 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയാല്‍ 100 രൂപ വില 110 ആകുന്നതോടെ ജിസ്എടി സ്ലാബ് 12ല്‍ നിന്ന് 18 ശതമാനമായി മാറും. ഇത് ഇരട്ട നികുതിയ്ക്ക് കാരണമാകുമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT