Nna Thaan Case Kodu movie UK Release new poster
Nna Thaan Case Kodu movie UK Release new poster 
Film Events

ബ്രിട്ടനിലെ 'വഴിയില്‍ കുഴിയില്ല', ന്നാ താന്‍ കേസ് കൊട് പുതിയ പോസ്റ്റര്‍

25 കോടിക്ക് മുകളില്‍ കളക്ഷനുമായി മുന്നേറുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പുതിയ പോസ്റ്ററിലും കൗതുകമായി 'വഴി'യും 'കുഴി'യും. യു.കെ - അയര്‍ലണ്ട് റിലീസ് പ്രഖ്യാപിച്ചുള്ള സിനിമയുടെ പോസ്റ്ററിന്റെ പരസ്യവാചകം 'തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ല' എന്നാണ്.

ന്നാ താന്‍ കേസ് കൊട് റിലീസ് ദിനത്തില്‍ കേരളത്തിലെ പത്രങ്ങളില്‍ വന്ന പോസ്റ്ററിലെ പരസ്യവാചകം 'തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നായിരുന്നു. പോസ്റ്ററിനെതിരെ സിപിഎം സൈബര്‍ അണികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.സിനിമയുടെ പരസ്യത്തെ ആ നിലയ്ക്കു മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ടാര്‍ഗറ്റ് ചെയ്തല്ല അത്തരമൊരു പോസ്റ്റര്‍ ഇറക്കിയതെന്ന് കുഞ്ചാക്കോ ബോബന്‍ പിന്നീട് കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു. '' ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധരണക്കാരനെ ബാധിക്കും എന്നത് തമാശ രൂപേണയും പരിഹാസ രൂപേണയും പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ. കൊവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കൊവിഡ് കാലഘട്ടം അടക്കമുള്ള സമയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെ വന്നാല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരിനെതിരാണ് സിനിമ എന്ന് പോലും പറയേണ്ടി വരുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

ഈ പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. ആ സത്യം എന്താണെന്ന് മനസിലാക്കി അതിനോട് പ്രതികരിക്കുക എന്നത് ചെയ്യേണ്ട കാര്യമാണ്. അതിനേക്കാളുപരി കുറച്ചുകൂടി വിശാലമായി ചിന്തിച്ച് ഇതിന്റെ മറ്റു തലങ്ങളിലേക്ക് പോവുക. ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധരണക്കാരനെ ബാധിക്കും എന്നത് തമാശ രൂപേണയും പരിഹാസ രൂപേണയും പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ശരിക്കും ഈ സിനിമ. കൊവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കൊവിഡ് കാലഘട്ടം അടക്കമുള്ള സമയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

ഒരു കോര്‍ട്ട് റൂം ഡ്രാമ എന്ന് പറയുമ്പോള്‍ ഒരു ദിവസം തന്നെ നടക്കുന്നു വിധി പറയുന്നു എന്ന് പറയാതെ ഇതിന്റെ ഒരു നാച്ചുറല്‍ ഗ്രോത്ത് സിനിമയില്‍ കാണിക്കുന്നുണ്ട്. പിന്നെ ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെയോ ടാര്‍ഗറ്റ് ചെയ്യുന്ന ഒന്ന് അല്ല ഇത്.

മാറി മാറി വരുന്ന ഏത് രാഷ്ട്രീയക്കാരാണെങ്കിലും സാധാരണക്കാരന്റെ അവസ്ഥകള്‍ മനസിലാക്കുക എന്ന രീതിയില്‍ ആണ് ഉദ്ദേശിച്ചത്. അതുപോലെ ബ്യൂറോക്രാറ്റ്‌സിന് മനസിലാകുന്ന തരത്തിലേക്ക് എത്തിക്കുന്നു, ഏതൊക്കെ തലത്തില്‍ ഈ പ്രശ്‌നങ്ങള്‍ നടക്കുന്നു എന്നത് വളരെ സിംപിള്‍ ആയിട്ട് എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ ഹ്യൂമറിന്റെ അകമ്പടിയോടെ ചെയ്തിട്ടുള്ള സിനിമയാണ് ഇത്.

സിനിമയെ സംബന്ധിച്ചിടത്തോളം ഒരു മുന്‍കാല കള്ളന്‍ നന്നായി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കുഴി അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിക്കുന്നു എന്നുള്ളത് ഒരു സമൂഹത്തെകൂടെ മനസിലാക്കുന്ന രീതിയില്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചു എന്നതാണ്. സിനിമ കണ്ട് കഴിഞ്ഞ ആളുകളോട് ചോദിക്കുക എന്നതാണ് എനിക്ക് പറയാനുള്ളത്. വ്യക്തിപരമായി ഈ പരസ്യം കണ്ടപ്പോള്‍ ഞാന്‍ ചിരിച്ച ഒരു ആള്‍ ആണ്. ഈ സിനിമ എന്ത് പ്രതികരണമാണ് നല്‍കുന്നതെന്ന് അത് കണ്ട് കൈയടിച്ചവര്‍ക്ക് പറയാനാകും.

പിന്നെ ഇത് തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെ വന്നാല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരിനെതിരാണ് സിനിമ എന്ന് പോലും പറയേണ്ടി വരും.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT