Film Events

പടവെട്ടാന്‍ നിവിന്‍ പോളി കണ്ണൂരില്‍, സണ്ണി വെയിന്റെ ബാനറില്‍ ലിജു കൃഷ്ണയുടെ ചിത്രം

THE CUE

നിവിന്‍ പോളിയുടെ വിജയ ചിത്രങ്ങള്‍ പലതും കണ്ണൂരിലാണ് ചിത്രീകരിച്ചത്. തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി എന്നീ സിനിമകള്‍ക്ക് പിന്നാലെ രാജീവ് രവിയുടെ ചിത്രീകരണം പൂര്‍ത്തിയായ തുറമുഖം ചിത്രീകരിച്ചതും കണ്ണൂരിലാണ്. തുറമുഖത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന പടവെട്ട് പ്രധാന ലൊക്കേഷന്‍ കണ്ണൂരിലാണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജു കൃഷ്ണയാണ് രചനയും സംവിധാനവും. നടന്‍ സണ്ണി വെയ്‌ന്റെ ബാനറായ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡിസംബര്‍ മൂന്നിനാണ് പടവെട്ട് തുടങ്ങുന്നത്.

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനാണ് നായിക. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അന്‍വര്‍ അലിയാണ് ഗാനരചന. ദീപക് ഡി മോഹനാണ് ക്യാമറ. ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗ്.

നിവിന്‍ പോളിക്കൊപ്പം സണ്ണി വെയിനും ചിത്രത്തിലുണ്ടെന്നറിയുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം കുറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സണ്ണി വെയിന്‍. അനുഗൃഹീതന്‍ ആന്റണി, പിടികിട്ടാപ്പുള്ളി, സംസം എന്നിവയാണ് സണ്ണി നായകനായ പുറത്തിറങ്ങാനുള്ള സിനിമകള്‍. തമിഴ് ചിത്രം ജിപ്‌സിയിലും പ്രധാന റോളില്‍ സണ്ണി അഭിനയിച്ചിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT