Film Events

'എന്റെ നൃത്തം കൊണ്ട് നിങ്ങള്‍ക്ക് പ്രയോജനമുണ്ടെങ്കില്‍ വിളിക്കാം'; ഗാന്ധിഭവനില്‍ കണ്ണ് നിറഞ്ഞ് നവ്യ നായര്‍

പത്തനാപുരം ഗാന്ധിഭവനില്‍ മുതിര്‍ന്ന നടന്‍ ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നടി നവ്യ നായര്‍. 'കല്യാണരാമന്‍', 'ചതിക്കാത്ത ചന്തു' തുടങ്ങിയ സിനിമകളില്‍ തന്നോടൊപ്പം ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ടി.പി മാധവനെ അവിചാരിതമായിട്ടാണ് നവ്യ ഗാന്ധിഭവനില്‍ വെച്ച് കാണുന്നത്. ടി.പി മാധവന്‍ അവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ നവ്യ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് പ്രയോജനമുണ്ടാകുമെങ്കില്‍ തന്നെ എപ്പോള്‍ വേണമെങ്കിലും നൃത്തം ചെയ്യാന്‍ വിളിക്കാമെന്നും പറഞ്ഞു.

തന്റേതല്ലാത്ത കാരണത്താല്‍ അല്ലാതെ അനാഥരായവര്‍ ഒരുപാടുണ്ട്. അവര്‍ക്കായി എനിക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് അറിയില്ല, അവര്‍ക്ക് വേണ്ടി ഒരു നൃത്തം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം.
നവ്യ നായര്‍

ഗാന്ധിഭവനില്‍ വന്ന് ഇവിടെ താമസിക്കുന്നവരെയൊക്കെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ്. പരിപാടിയുടെ സമയത്തേ എനിക്ക് എത്താന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ ഉള്ളില്‍ പോയി എനിക്ക് ആരെയും കാണാന്‍ സാധിച്ചില്ല. പക്ഷേ ഇവിടെ വന്നപ്പോള്‍ തന്നെ ഞാന്‍ ടി പി മാധവന്‍ ചേട്ടനെ കണ്ടു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊന്നും കാര്യം പറയാന്‍ പറ്റില്ല എന്നുള്ളത് എത്ര സത്യമാണെന്ന് എനിക്ക് തോന്നിപ്പോയി.'- നവ്യ നായര്‍ പറഞ്ഞു.

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

SCROLL FOR NEXT