Film Events

നാല്‍പ്പത്തിയൊന്നിന് ശേഷം പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രവുമായി ലാല്‍ ജോസ്, പി ജി പ്രഗീഷ് രചന

THE CUE

ലാല്‍ ജോസ് സംവിധാനം ചെയ്ത നാല്‍പ്പത്തിയൊന്ന് എന്ന സിനിമയുടെ വിജയാഘോഷം പൃഥ്വിരാജ്-ബിജുമേനോന്‍ സിനിമയുടെ ലൊക്കേഷനില്‍. നാല്‍പ്പത്തിയൊന്ന് എന്ന സിനിമയുടെ കഥ നേരത്തെ കേട്ടതാണെന്നും സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. അട്ടപ്പാടിയിലെ ലൊക്കേഷനിലാണ് വിജയാഘോഷം നടന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിലാണ് വിജയാഘോഷം നടന്നത്. ബിജു മേനോനാണ് ്അയ്യപ്പന്‍, കോശിയുടെ റോളില്‍ പൃഥ്വിരാജ്, പൃഥ്വിയുടെ പിതാവിന്റെ റോളില്‍ സംവിധായകന്‍ രഞ്ജിത്ത്. സച്ചിയുടേതാണ് തിരക്കഥയും സംവിധാനവും.

നാല്‍പ്പത്തിയൊന്ന് എന്ന സിനിമ എഴുതുന്നതിന് മുമ്പ് പൂര്‍ത്തിയായതാണ് ലാല്‍ജോസിനൊപ്പമുള്ള അടുത്ത സിനിമയുടെ സ്‌ക്രിപ്റ്റ് എന്നും പൃഥ്വിരാജ് പറയുന്നു. നാല്‍പ്പത്തിയൊന്ന് ശബരിമലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ്. ഉല്ലാസ് മാഷ് ആയി ബിജു മേനോനും ഭാഗ്യസൂയം എന്ന കഥാപാത്രമായി നിമിഷാ സജയനും അഭിനയിച്ചിരിക്കുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഇരുപത്തിയഞ്ചാമത് ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. എസ് കുമാറാണ് ക്യാമറ. സംഗീത സംവിധാനം ബിജിബാല്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT