Vishnuvardhan 
Film Events

'അജിത് സര്‍ ഒഴിവാക്കിയതല്ല, എന്റെ ബില്ല 2 ഇങ്ങനെയായിരുന്നില്ല: വിഷ്ണുവര്‍ധന്‍

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വിഷ്ണുവര്‍ധന്‍. തല അജിത് കുമാറിന്റെ കരിയര്‍ മാറ്റിയെഴുതിയ 'ബില്ല' എന്ന സിനിമയൊരുക്കിയതും വിഷ്ണുവര്‍ധന്‍ ആണ്. ബില്ല സെക്കന്‍ഡിന് വേണ്ടി താന്‍ തയ്യാറാക്കിയത് മറ്റൊരു തിരക്കഥയായിരുന്നുവെന്ന് വിഷ്ണുവര്‍ധന്‍. സലിം-ജാവേദിന്റെ തിരക്കഥയിലുള്ള ഹിന്ദി ചിത്രം ഡോണിന്റെ തമിഴ് പതിപ്പായ ബില്ല 2007ലാണ് പുറത്തുവന്നത്. ബില്ല പ്രീക്വലായി ബില്ല സെക്കന്‍ഡ് 2012ലും പുറത്തിറങ്ങി. വിഷ്ണുവര്‍ധന്‍ തെലുങ്ക് പ്രൊജക്ടിന്റെ തിരക്കിലായിരുന്നതിനാല്‍ ചാക്രി തോലേടിയാണ് രണ്ടാം ഭാഗമൊരുക്കിയത്. ബോക്‌സ് ഓഫീസ് ദുരന്തമായിരുന്നു ബില്ല ടു.

ബില്ല

പവന്‍ കല്യാണ്‍ ചിത്രം 'പഞ്ചാ' ചെയ്യുന്നതിനാലാണ് ബില്ല സെക്കന്‍ഡില്‍ നിന്ന് പിന്‍മാറിയതെന്ന് വിഷ്ണു വര്‍ധന്‍. ഫിലിം കമ്പാനിയന്‍ അഭിമുഖത്തിലാണ് വിഷ്ണുവര്‍ധന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ബില്ല സെക്കന്‍ഡ് ഞാന്‍ നിരസിച്ചതോ അജിത് സാര്‍ എന്നെ ഒഴിവാക്കിയതോ അല്ല. ഡേറ്റ് ക്ലാഷ് കൊണ്ട് മാറിയതാണ്. പുറത്തുവന്ന ബില്ല സെക്കന്‍ഡ് പോലെ ആയിരുന്നില്ല എന്റെ മനസിലെ പ്രീക്വല്‍. തീര്‍ത്തും വ്യത്യസ്ഥമായ ഒന്നായിരുന്നു. ഞാന്‍ ബില്ല സെക്കന്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഫര്‍ഹാന്‍ അക്തര്‍ ചിത്രം ഡോണ്‍ ടുവിന്റെ അതേ ഐഡിയ ആണ് പലരും പ്രതീക്ഷിച്ചിരുന്നത്. ഞാന്‍ ഫര്‍ഹാനുമായി സംസാരിച്ചിട്ടുണ്ടായിരുന്നു. ഡോണ്‍ അവസാനിച്ചിടത്താണ് ഹിന്ദി ഡോണ്‍ ടു തുടങ്ങിയത്. പക്ഷേ ഞാന്‍ ബില്ല സെക്കന്‍ഡിന് വേണ്ടി ആലോചിച്ച കഥ ഡേവിഡ് ബില്ല എന്ന ഡോണിലേക്ക് എത്തുന്നതിനെക്കുറിച്ച് ആയിരുന്നു. എല്ലാം എവിടെ വച്ചാണ് തുടങ്ങുന്നതെന്നും ആരാണ് ജഗദീഷ് എന്നും പ്രീക്വലിന്റെ ഐഡിയയില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് ഡേവിഡ് ബില്ല സ്ത്രീകളെ വിശ്വസിക്കില്ല എന്നതും ഞാന്‍ ആലോചിച്ച തിരക്കഥയില്‍ ഉണ്ടായിരുന്നു.

ബില്ല സെക്കന്‍ഡ്

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയര അദ്വാനിയും കേന്ദ്രകഥാപാത്രങ്ങളായ ഷേര്‍ഷാ എന്ന ചിത്രമാണ് വിഷ്ണുവര്‍ധന്റേതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന സിനിമയുടെ പണിപ്പുരയിലാണ് വിഷ്ണുവര്‍ധന്‍.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT