Film Events

നര്‍കോട്ടിക്‌സ് ഇസ് എ ഡേര്‍ട്ടി ബിസിനസ്, ഇരുപതാം നൂറ്റാണ്ട്, ലൂസിഫര്‍,ഇനി ബിഗ് ബ്രദര്‍

THE CUE

ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ ഡയലോഗുകളില്‍ ഒന്നാണ് 'നര്‍കോടിക്‌സ് ഇസ് എ ഡര്‍ട്ടി ബിസിനസ്. പിന്നീട് പല മലയാള സിനിമകളിലും ഇത് മോഹന്‍ലാലിന്റെ ഡയലോഗ് റഫറന്‍സായി കടന്നുവന്നിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിലും ഇത് പഞ്ച് ഡയലോഗ് ആയി.

2020ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസായി എത്തുന്ന ബിഗ് ബ്രദറിലും ഈ ഡയലോഗിനും ഡ്രഗ് മാഫിയക്കും പ്രസക്തിയുണ്ടെന്ന് സൂചന നല്‍കുന്നതാണ് രണ്ടാം ടീസര്‍. മോഹന്‍ലാലിന്റെ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ടീസര്‍ എത്തിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നടനുമായ അര്‍ബാസ് ഖാന്‍ മലയാളത്തിലെത്തുന്ന ചിത്രവുമാണ് ബിഗ് ബ്രദര്‍. സല്‍മാന്‍ ഖാന്‍ നായകനായ ദബാങ് ടുവിന്റെ സംവിധായകനാണ് അര്‍ബാസ് ഖാന്‍. സല്‍മാന്റെ സഹോദരനുമാണ്. സിദ്ദീഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്,അനൂപ് മേനോന്‍, ഇര്‍ഷാദ് അലി എന്നിവരും സിനിമയിലുണ്ട്. ജീത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകന്‍.

സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ വിതരണ കമ്പനിയായ എസ് ടാക്കീസ് വൈശാഖാ സിനിമാസും ഷമാന്‍ ഇന്റര്‍നാഷനലും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകന്‍.

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT