Film Events

ട്രോളേണ്ടതില്ല, മികച്ച ഗായകന്‍ അല്ല മോഹന്‍ലാല്‍ സെലിബ്രിറ്റി സിംഗര്‍ 

THE CUE

ഒടിയന്‍ എന്ന സിനിമയിലെ ഏനൊരുവന്‍ എന്ന ഗാനത്തിന് റെഡ് എഫ് എം മ്യൂസിക് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. മികച്ച ഗായകനുള്ള പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയില്‍ നിന്ന് സ്വീകരിച്ചെന്നായിരുന്നു കാപ്ഷന്‍. ഇതിന് പിന്നാലെ മോഹന്‍ലാലിനെ വിമര്‍ശിച്ചുള്ള ട്രോളുകള്‍ പ്രചരിച്ചു.

2019ലെ മികച്ച ഗായകനായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചായിരുന്നു ട്രോളുകള്‍. ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന പിഴവാണ് വിനയായത്. മികച്ച സെലിബ്രിറ്റി സിംഗര്‍ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.

ബെസ്റ്റ് സെലിബ്രിറ്റി സിംഗര്‍ എന്നതിന് പകരം സിംഗര്‍ എന്ന് വന്നതാണ് ട്രോളന്‍മാര്‍ ചാകരയാക്കിയത്. സെലിബ്രിറ്റി സിംഗര്‍ എന്ന് പിന്നീട് പോസ്റ്റില്‍ തിരുത്തിയിട്ടുണ്ട്.

എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകനുള്ള റെഡ് എഫ്എം അവാര്‍ഡ് ലഭിച്ചത്. കൂടെ ന്നെ ചിത്രത്തിലെ വാനവില്ലേ എന്ന ഗാനത്തിന്.

ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ് എന്ന ഗാനം പ്രഭാവര്‍മ്മ എഴുതി എം ജയചന്ദ്രന്‍ ഈണമിട്ടതാണ്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ നായകന്‍ മാണിക്യന്‍ പാടുന്നതായാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT