THE CUE
THE CUE
Film Events

കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ ആണത്തം സ്വാഭാവികം,'കാവല്‍' പൊളിറ്റിക്കലി കറക്ടാക്കാന്‍ ശ്രമിച്ചിട്ടില്ല : നിതിന്‍ രഞ്ജി പണിക്കര്‍

കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ 'കാവല്‍' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശം. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നിതിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായ 'കസബ'യിലെ ചില രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് വന്‍ വിവാദമാവുകയും ചെയ്തു.

കസബയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കാവലെന്ന് നിതിന്‍ പറയുന്നു. വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കിയാണ് കാവല്‍. അതില്‍ രാഷ്ട്രീയ ശരിയുടെ കാര്യം വരുന്നില്ല. ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം. ഒരു താരത്തെ വെച്ച് കമേഴ്‌സ്യല്‍ ചിത്രം ഒരുക്കുമ്പോള്‍ ആ നടനെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന എന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ചെയ്യുന്നത്. വേറൊരാള്‍ക്ക് അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ശരിയാവുകയോ തെറ്റിപ്പോവുകയോ ചെയ്യാം. അത് പ്രവചനാതീതമാണ്, പുലിമുരുഗനും കുമ്പളങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്- നിതിന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒപ്പം ജോലി ചെയ്യാന്‍ ഏറെ കംഫര്‍ട്ടബിളായ വ്യക്തിയാണ് സുരേഷ് ഗോപി. 90 കളില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന പല ഘടകങ്ങളുമുള്ള ചിത്രമായിരിക്കും കാവല്‍. അച്ഛന്‍ രഞ്ജി പണിക്കര്‍ തന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നുവെന്നതും വലിയ അനുഭവമാണ്. അച്ഛന്റെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഷൂട്ടിങ്ങിനിടെ അച്ഛന്‍ നിരവധി ഇന്‍പുട്ടുകള്‍ നല്‍കിയതായും നിതിന്‍ വിശദീകരിക്കുന്നു.

Masculinity is part of every Film in Which A Man plays The Central Character : Nithin Renji Panicker

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT