Film Events

‘ഐ ഹേര്‍ഡ് യു പെയിന്റ് ഹൗസസ്’ ; സ്‌കോര്‍സെസി ക്ലാസിക്‌ ‘ഐറിഷ്മാന്റെ’ തിരക്കഥ വായിക്കാം

THE CUE

ഹോളിവുഡ് വിഖ്യാത സംവിധാകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ദ ഐറിഷ്മാന്‍. റോബര്‍ട്ട് ഡി നീറോ, അല്‍ പച്ചീനോ, ജോ പെഷി എന്നിവര്‍ ഒരുമിക്കുന്ന ഗാങ്സ്റ്റര്‍ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഓസ്‌കര്‍ പുരസ്‌കാര ജേതാവായ സ്റ്റീവ് സെയ്‌ലിയനായിരുന്നു. മൂന്നര മണിക്കൂറായിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ തിരക്കഥ പുറത്തിറങ്ങി.

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ഷിന്‍ഡ്‌ലേര്‍സ് ലിസ്റ്റ്’ എന്ന ചിത്രത്തിന് മികച്ച അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേയ്ക്കുള്ള പുരസ്‌കാരം നേടിയ തിരക്കഥാകൃത്താണ് സ്റ്റീവ് സെയ്‌ലിയന്‍. മിഷന്‍ ഇംപോസിബിള്‍, ഹാന്നിബല്‍,ഗാങ്‌സ് ഓഫ് ന്യൂയോര്‍ക്ക്, എവേയ്ക്കിനിങ്ങ്‌സ്. മണി ബോള്‍, അമേരിക്കന്‍ ഗാങ്‌സ്റ്റര്‍, ദ ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ തുടങ്ങിയ ചിത്രങ്ങളുടെയും തിരക്കഥ രചിച്ച സെയ്‌ലാന് നാല് തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ബാഫ്റ്റ പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.

ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന് അന്ന മുതല്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകളില്‍ ഐറിഷ്മാന്‍ ഉണ്ടാവുമെന്നും കരുതുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ രണ്ടരക്കോടി അക്കൗണ്ടുകള്‍ കണ്ട ചിത്രത്തിന്‍ 5 ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ‘ഡെഡ്‌ലൈനാ’ണ് 146 പേജുള്ള ചിത്രത്തിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചാള്‍സ് ബ്രാന്റ് രചിച്ച 'ഐ ഹേര്‍ഡ് യു പെയിന്റ് ഹൗസസ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐബിറ്റി (ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സ്) പ്രസിഡന്റായിരുന്ന, 62-ാം വയസ്സില്‍ കാണാതായ ജിമ്മി ഹോഫയുടെയും പില്‍ക്കാലത്ത് ഹോഫയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഫ്രാങ്ക് ഷീരന്റെയും കഥയാണ് പുസ്തകവും സിനിമയും.

ഡിജിറ്റല്‍ ടെക്‌നോളജിയുടെ സഹായത്തോടെ റോാബര്‍ട്ട് ഡിനോറോയും അല്‍ പാച്ചിനോയും സിനിമയ്ക്കായി പ്രായം കുറച്ചും സ്‌ക്രീനിലെത്തുന്നുണ്ട്. 2010ല്‍ ആദ്യമായി പ്രഖ്യാപിച്ച ചിത്രം അഭിനേതാക്കളെ 'ഡീ ഏജ്' ചെയ്യാന്‍ വേണ്ട സാങ്കേതിക വിദ്യയുടെ അഭാവവും നിര്‍മാതാവ് ലഭിക്കാത്തതും കാരണം നീണ്ടുപോവുകയുമായിരുന്നു. നെറ്റ്ഫ്‌ലിക്‌സ് പിന്നീട് ചിത്രം ഏറ്റെടുത്തതോടെയാണ് സിനിമ സാധ്യമായതെന്ന് സ്‌കോര്‍സെസി പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT