Film Events

ഈ ഫോട്ടോ സ്ത്രീകള്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല, മഞ്ജു വാര്യരുടെ വൈറല്‍ ലുക്ക് ഏറ്റെടുത്ത് ചര്‍ച്ച

ചതുര്‍മുഖം എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയ മഞ്ജു വാര്യരുടെ ഫോട്ടോകള്‍ വൈറലായിരുന്നു. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന കമന്റുകള്‍ക്കൊപ്പം ആത്മവിശ്വാസം പകരുന്ന ചിത്രമെന്ന നിലക്കാണ് വ്യാപകമായ പ്രതികരണം. ഈ ഫോട്ടോ സ്ത്രീകള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് നിരവധി പോസ്റ്റുകള്‍. വൈറ്റ് ടോപ്പും ബ്ലാക്ക് സ്‌കര്‍ട്ടും ധരിച്ചാണ് മഞ്ജു വാര്‍ത്താസമ്മേളനത്തിനെത്തിയത്. മാധവനൊപ്പം ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം ഇപ്പോള്‍.

എഴുത്തുകാരിയും ഗവേഷകയുമായ ചന്തു ലിന്‍സിയുടെ കുറിപ്പ് ഇങ്ങനെ'' 'സ്വാതന്ത്ര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ, സ്വയം ബഹുമാനത്തിന്റെ, ആത്മധൈര്യത്തിന്റെ ചിരി ആയതുകൊണ്ട് മാത്രമാണ് ഈ ചിരി ആഘോഷിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യം ഉണ്ട്. പെണ്ണായിരിക്കുക, നിലപാടുള്ള പെണ്ണായിരിക്കുക എന്നത് അത്രമേല്‍ ശ്രമകരമായ കാര്യമാണ്.

ആണ്‍ തണലില്ലാതെ പെണ്ണിന് വിജയകരമായി ജീവിക്കാം എന്ന ഉറപ്പുള്ള സന്ദേശം ആ 'അഴിഞ്ഞ' ശരീരഭാഷയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോട്ടോ സ്ത്രീകള്‍ക്ക് കൊടുക്കുന്ന ധൈര്യം ചെറുതല്ല.. ചെറുതേയല്ല'

Ramsi Ramsin writes, 42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..പറന്നുയരും മുന്നേ...

Posted by Mansiya Vp on Friday, 26 March 2021

മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന...

Posted by Arathy Sebastian on Thursday, 25 March 2021

ജീവിതം തീർന്നു പോയി , ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല എന്നു ചിന്തിച്ചു കയറെടുക്കാൻ പോവുന്ന സ്ത്രീകൾ ഈ ചിത്രത്തിലേക്കൊന്നു...

Posted by Varges Plathottam on Thursday, 25 March 2021

ജീവിക്കണം എന്ന വാശിയേക്കാൾ വലിയ മോട്ടിവേഷൻ മറ്റൊന്നിനുമില്ല. ഏറ്റവും ഒടുവിലത്തെ പടിയിലാണ് നിൽക്കുന്നതെന്ന ...

Posted by Aruna Gokul Gokul on Friday, 26 March 2021

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT