Film Events

‘നാളെ എന്റെ കല്യാണമാണ്’, വിവാഹച്ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

THE CUE

കൊവിഡ് ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ ലളിതമാക്കി നടന്‍ മണികണ്ഠന്‍. തൃപ്പുണിത്തുറ സ്വദേശി അഞ്ജലിയുമായുള്ള വിവാഹം ഇരുവരുടെയും വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 26ന് തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ നടക്കും. വിവാഹച്ചെലവിനായി നീക്കി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പ്രേക്ഷകരുടെ ആശംസയും അനുഗ്രഹവും വേണമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ മണികണ്ഠന്‍.

മണികണ്ഠന്‍ ഫേസ്ബുക്ക് ലൈവില്‍

നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ബാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മണികണ്ഠന്‍ സിനിമയിലെത്തിയത്. നാടകപ്രവര്‍ത്തകനുമാണ്. തമിഴില്‍ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം മണികണ്ഠന്‍ അഭിനയിച്ചിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT