Film Events

'ഫാസില്‍ സാര്‍ ചതിച്ചു നമ്മുടെ സീന്‍ കട്ട് ചെയ്തു', മണിച്ചിത്രത്താഴ് ഡിലീറ്റഡ് സീന്‍ സൃഷ്ടിച്ചവര്‍

നരസിംഹം എന്ന സിനിമയിലെ ക്ലൈമാക്‌സ് ഡിലീറ്റഡ് സീന്‍ എന്ന പേരില്‍ ഒരു സീന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചിത്രീകരിച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന് ഒരു പുതിയ ഡിലീറ്റഡ് സീന്‍.

നാഗവല്ലിയെ തളക്കാനുള്ള ഡോ.സണ്ണിയുടെ ശ്രമങ്ങള്‍ വിവരിക്കുന്ന നിര്‍ണായക രംഗങ്ങളിലേക്കാണ് ചില പുതിയ സീനുകള്‍. പ്രജിത് കൈലാസും ദീപുവും ആണ് മണിച്ചിത്രത്താഴ് സ്പൂഫ് വീഡിയോക്ക് പിന്നില്‍.

ഫ്‌ളവേഴ്‌സ് കോമഡി സ്റ്റാര്‍ പരിപാടിയിലടക്കം മികവറിയിച്ചവരാണ് പ്രജിത്തും ദീപുവും. വിഷ്ണു രാംദാസ്, ആനന്ദ് കൊച്ചുവിഷ്ണു, ഷഹനാദ്, ഷഹിന്‍ ഷാന്‍ എന്നിവരാണ് വീഡിയോ ഒരുക്കിയത്.

നാഗവല്ലിയുടെ ബാധ കയറിയ ഗംഗ നകുലന് വിഷം ചേര്‍ത്ത ചായ നല്‍കാന്‍ ശ്രമിക്കുന്നതും ഡോ. സണ്ണി ഇത് തട്ടിത്തെറിപ്പിക്കുന്നതുമായ രംഗത്തിനൊപ്പമാണ് ഡിലീറ്റഡ് സീന്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. നെടുമുടി വേണു അവതരിപ്പിക്കുന്ന മാടമ്പള്ളിയിലെ തമ്പിയുടെ പണിക്കാരായാണ് ദീപുവും പ്രജിത് കൈലാസവും എത്തുന്നത്.

ഗംഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ഡോ.സണ്ണി ശ്രീദേവിയെ പൂട്ടിയിടുമ്പോള്‍ ഇവരുടെ കുടുംബപ്രശ്‌നത്തില്‍ നമ്മളെന്ത് ചെയ്യാനാണ് എന്ന ചോദ്യമുയര്‍ത്തുന്ന പണിക്കാരായും ഇവരുണ്ട്. നാല് മിനുട്ടും 43 സെക്കന്‍ഡുമാണ് സ്പൂഫ് വീഡിയോയുടെ ദൈര്‍ഘ്യം. ഫാസില്‍ സാര്‍ ചതിച്ചു നമ്മുടെ സീന്‍ കട്ട് ചെയ്തു എന്ന തലക്കെട്ടിലാണ് ഇവരുടെ മണിച്ചിത്രത്താഴ് സ്പൂഫ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT