Film Events

‘ഇത് മേരി ടീച്ചറുടെ മൂത്ത മോനുള്ള താടി ആണോ?’, ‘ബിലാല്‍’ ഗെറ്റപ്പും കാത്ത് ആരാധകര്‍

THE CUE

മമ്മൂട്ടിയുടെ അടുത്ത സിനിമയായി ബിഗ് ബി രണ്ടാം ഭാഗം 'ബിലാല്‍' ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ ഗെറ്റപ്പ് എന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാ', 'ഇത് മേരി ടീച്ചറുടെ മൂത്ത മോനുള്ള താടി ആണോ?' മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിന് കമന്റുകളായി ഫാന്‍സിന്റെ ആകാംക്ഷയും സംശയങ്ങളും. മമ്മൂട്ടി ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് ആദ്യ 5 മിനിറ്റില്‍ 5000 ലൈക്കുകളും 1500 കമന്റുകളുമാണ് ലഭിച്ചത്.

മമ്മൂട്ടിയുടെ മാസ് ഡയലോഗു കൊണ്ടും സ്‌റ്റൈലിഷ് പെര്‍ഫോര്‍മന്‍സ് കൊണ്ടും മലയാളത്തിലെ ബെഞ്ച്മാര്‍ക്കായ ചിത്രത്തിലൊന്നാണ് ബിഗ്ബി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായത് മുതല്‍ സ്‌റ്റൈലിഷ് ആയ ബിലാലിന് വേണ്ടിയുളള കാത്തിരിപ്പിലാണ് മലയാളികള്‍. ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ മാസ് വരവിനായുളള ഈ കാത്തിരിപ്പാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

രണ്ട് വര്‍ഷം മുന്‍പായിരുന്നു ബിലാല്‍ വീണ്ടുമെത്തുന്നുവെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ഫോര്‍ട്ട് കൊച്ചിയില്‍ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന മേരി ടീച്ചര്‍ എടുത്തുവളര്‍ത്തിയവരാണ് ബിലാലും എഡ്ഡിയും മുരുഗനും ബിജോയും. മനോജ് കെ ജയനാണ് എഡ്ഡിയെ അവതരിപ്പിച്ചത്. ബിഗ് ബി രണ്ടാം ഭാഗത്തിനായി ആദ്യ ഭാഗത്തില്‍ അണിനിരന്ന ടീം വീണ്ടുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീര്‍ താഹിര്‍ ആയിരുന്നു ബിഗ് ബി ക്യാമറ. ആദ്യഭാഗത്തില്‍ സംഭാഷണ രചയിതാവായിരുന്ന ഉണ്ണി ആര്‍ ആണ് ബിലാലിലില്‍ അമല്‍ നീരദിനൊപ്പം തിരക്കഥയൊരുക്കുന്നത്.

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT