Film Events

കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ ആദ്യം സേതുരാമയ്യര്‍, മമ്മൂട്ടിയുടെ അടുത്ത ചിത്രം

കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ മമ്മൂട്ടിയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമ കെ മധു സംവിധാനം ചെയ്യുന്ന സിബിഐ ഫൈവ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ബാസ്‌കറ്റ് കില്ലിംഗ് ഇതിവൃത്തമാക്കിയാണ് സിബിഐ പരമ്പരയിലെ അഞ്ചാം സിനിമ. 2020 മാര്‍ച്ച് പകുതിയോടെ അമല്‍ നീരദ് ചിത്രം ബിലാല്‍ ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാനായിരുന്നു മമ്മൂട്ടി തീരുമാനിച്ചിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഈ പ്രൊജക്ട് മാറ്റിവച്ചു. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് നിര്‍മ്മാണം.

സിബിഐ സീരീസുകളുടെ മുഖ്യആകര്‍ഷണമായും സേതുരാമയ്യര്‍ക്കൊപ്പമുള്ള തീം മ്യൂസിക്കും പശ്ചാത്തല സംഗീതവും ഉള്‍പ്പെടെ ജേക്‌സ് ബിജോയ്‌യുടെ സംഗീത സംവിധാനത്തിലാണെന്നും സൂചനകളുണ്ട്.

കൊവിഡ് ഭീതി ഒഴിയാതെ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചോ ടീമിനെക്കുറിച്ചോ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്ന് എസ്.എന്‍ സ്വാമി ദ ക്യു'വിനോട് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയല്ല സിബിഐ ഫൈവ്. ഇന്‍ഡോര്‍ സീക്വന്‍സുകളോളം തന്നെ ഔട്ട്‌ഡോര്‍ ചിത്രീകരണം വേണ്ടി വരും.

1988ല്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലൂടെയാണ് സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറായി മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത്. ഹാരി എന്ന സിബിഐ ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയും വിക്രമായി ജഗതി ശ്രീകുമാറും. പിന്നാലെ അടുത്ത കേസ് അന്വേഷണത്തിനായി ജാഗ്രത 1988ല്‍ പുറത്തുവന്നു. പിന്നീട് 2004ല്‍ സേതുരാമയ്യര്‍ സിബിഐയും 2005ല്‍ നേരറിയാന്‍ സിബിഐയും. സിബിഐ സീരീസിലെ മിക്ക ചിത്രങ്ങളും വാണിജ്യവിജയമായിരുന്നു.

ചിത്രത്തിന്റെ തിരക്കഥ തുടങ്ങി പൂര്‍ത്തിയാക്കാനായി നാല് വര്‍ഷമെടുത്തു. ചിത്രത്തിന്റെ കഥാതന്തു ബാസ്‌കറ്റ് കില്ലിങ്ങാണ്, അതെന്താണെന്നതാണ് സിനിമയുടെ സസ്‌പെന്‍സ്, അത് സിനിമയ്ക്ക് വേണ്ടിയുണ്ടാക്കിയ ഒരു വാക്കാണ്, സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും.
എസ് എന്‍ സ്വാമി

കൂടത്തായി കൊലപാതക പരമ്പരയുമായി സിബിഐ സീരീസിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും എസ് എന്‍ സ്വാമി.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT