Film Events

മണി സാറും പിള്ളേരും ആമസോണില്‍, അമ്പതാം ദിവസമെത്തുമ്പോള്‍ ഉണ്ട ഡിജിറ്റല്‍ സ്ട്രീമിംഗ്

THE CUE

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട ആമസോണ്‍ പ്രൈമില്‍. ഓഗസ്റ്റ് ഒന്ന് മുതല്‍ സിനിമ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം തുടങ്ങി. ലൂസിഫര്‍, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, വൈറസ് എന്നീ സിനിമകള്‍ക്ക് പിന്നാലെയാണ് തിയറ്ററില്‍ പ്രദര്‍ശനത്തിലിരിക്കെ സിനിമ ആമസോണിലുമെത്തുന്നത്. ജൂണ്‍ 14ന് കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം അമ്പതാം ദിവസത്തിലെത്തുമ്പോഴാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെത്തിയത്.

ഉണ്ട മനീഷ് നാരായണന്റെ റിവ്യൂ

ഹര്‍ഷദിന്റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച പ്രകടനവുമായിരുന്നു. ജെമിനി സ്റ്റുഡിയോയും മുവി മില്ലും ചേര്‍ന്നാണ് നിര്‍മ്മാണം.

ഉണ്ട ദ ക്യൂ റിവ്യൂവില്‍ നിന്ന് ഉണ്ട, പറയുന്ന കഥയിലും, ഉള്‍പ്പേറുന്ന രാഷ്ട്രീയത്തിലും ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ഛത്തീസ് ഗഡില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളാ പോലീസിലെ ഒരു സംഘം. കേരളാ പോലീസിന്റെ അഭിമാനം കാത്ത് തിരിച്ചുവരുമെന്നാണ് ഇവരുടെ ആത്മവിശ്വാസവും ഇവരെ നിയോഗിച്ചവരുടെ വിശ്വാസവും. തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നതിനപ്പുറം എത്തിയ സ്ഥലത്തിന്റെ ഭൂമിശാസ്ത്രമോ,രാഷ്ട്രീയ സവിശേഷതയോ, സാഹചര്യമോ ഒന്നും ഇവരിലാര്‍ക്കും നിശ്ചയമില്ല. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖല എന്നത് അതുവരെ അവരുടെ ഭയവുമല്ല. പക്ഷേ ഛത്തീസ് ഗഡിലെത്തുമ്പോള്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍. ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണി സാറിനൊപ്പമുള്ള പോലീസ് സംഘത്തെയും പ്രേക്ഷകരെയും ഒരു പോലെ പിടികൂടുന്നുണ്ട്. പിന്നീടങ്ങോട്ട് ഈ പോലിസുകാരുടെ ടെന്‍ഷന്‍ തന്നെയാണ് പ്രേക്ഷകര്‍ക്കും. ബസ്തറിലെ ഒഴിഞ്ഞ പ്രദേശത്തെ സ്‌കൂളിലേക്കുള്ള യാത്ര സംവിധായകന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്തും സംഭവിക്കാം എന്ന ഉദ്വേഗത്തിനൊപ്പമാണ്. സ്‌കൂള്‍ കെട്ടിടം പോലീസ് ക്യാമ്പായി മാറുന്നത് മുതല്‍ പരിസര ശബ്ദങ്ങളിലും പശ്ചാത്തലത്തിലും ക്യാമറാ മൂവമെന്റിലുമെല്ലാം ഭയത്തെ സംവിധായകന്‍ കൃത്യമായി പ്രതിഷ്ഠിക്കുന്നുമുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT