The Priest Official Teaser
The Priest Official Teaser  
Film Events

'ശരിക്കും ഈ ഫാദര്‍ ബെനഡിക്ട് ആരാണ്?' ഉദ്വേഗമുയര്‍ത്തി മമ്മൂട്ടി, ദി പ്രീസ്റ്റ് തിയറ്ററുകളിലേക്ക്

പിടിച്ചിരുത്തുന്ന സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്ന സൂചനകളുമായി ദി പ്രീസ്റ്റ് സെക്കന്‍ഡ് ടീസര്‍. ഒരേ കുടുംബത്തില്‍ തന്നെ തുടര്‍ച്ചയായി നടക്കുന്ന മൂന്ന് ആത്മഹത്യകളിലെ ദുരൂഹതയെക്കുറിച്ച് മമ്മൂട്ടിയുടെ ഫാദര്‍ ബനഡിക്ട് എന്ന കഥാപാത്രത്തിന്റെ സംഭാഷണവും കൊലപാതകത്തെ മുന്‍നിര്‍ത്തിയ അന്വേഷണവും ടീസറില്‍ കാണാം.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രവുമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് കഥയും സംവിധാനവും. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്. മാര്‍ച്ച് നാലിനാണ് നിലവില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ കൊവിഡിനിടെ പൂര്‍ത്തിയായ രണ്ടാമത്തെ ചിത്രവുമാണ് ദ പ്രീസ്റ്റ്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT