Film Events

മുതിര്‍ന്ന നിര്‍മ്മാതാക്കളെ ആദരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും  

THE CUE

മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മാതാക്കളെ ആദരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ തുറന്നുകൊടുക്കുന്ന ചടങ്ങിലായിരുന്നു സംഘടനയക്കു വേണ്ടി മുതിര്‍ന്ന നിര്‍മാതാക്കളെ ഇരുവരും ചേര്‍ന്ന് ആദരിച്ചത്.

മലയാള സിനിമയുടെ നട്ടെല്ലാണ് നിര്‍മാതാക്കളുടെ സംഘടനയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 43 വര്‍ഷത്തെ തന്റെ സിനിമാജീവിതത്തില്‍ 335-ലധികം സിനിമകള്‍ നിര്‍മിച്ച എല്ലാവരെയും പ്രത്യേകം സ്മരിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. പല ജാഡകളും അഹങ്കാരങ്ങളുമൊക്കെ സഹിച്ച് പലരും സിനിമ നിര്‍മിക്കുന്നത് സിനിമയോടുള്ള മോഹംകൊണ്ടുമാത്രമാണെന്ന് മമ്മൂട്ടിയും പറഞ്ഞു.

അസോസിയേഷന്റെ മുതിര്‍ന്ന അംഗം കൂടിയായ നടന്‍ മധുവാണ് നാട മുറിച്ച് ആസ്ഥാന മന്ദിരം തുറന്നുകൊടുത്തത്. നിര്‍മ്മാതാവു കൂടിയായ നടന്‍ മധുവിനെ തന്നെയായിരുന്നു ആദ്യം ആദരിച്ചത്. എസ്.എസ്.സി. സുബ്രഹ്മണ്യം (എവര്‍ഷൈന്‍ പിക്‌ചേഴ്‌സ്), പി.വി. ഗംഗാധരന്‍ (ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്), കുര്യപ്പന്‍, വി.സി. ജോര്‍ജ് (അപ്പച്ചന്‍), എം.ജി. ജോണ്‍ (ജിയോ കുട്ടപ്പന്‍), വി.ബി.കെ. മേനോന്‍, രാജു മാത്യു (സെഞ്ചുറി), സിയാദ് കോക്കര്‍, ഡേവിഡ് കാച്ചപ്പള്ളി, ജോയി തോമസ് (ജൂബിലി), ജി. സുരേഷ്‌കുമാര്‍, ഔസേപ്പച്ചന്‍, വി.പി. മാധവന്‍ നായര്‍, വി.പി. വിജയകുമാര്‍ (സെവന്‍ ആര്‍ട്‌സ്), കൊച്ചുമോന്‍, പി.എച്ച്. അബ്ദുള്‍ ഹമീദ്, മണിയന്‍പിള്ള രാജു, മാത്യു ജോര്‍ജ്, അപ്പച്ചന്‍ സ്വര്‍ഗചിത്ര, എ.വി. ഗോവിന്ദന്‍കുട്ടി, നന്ദകുമാര്‍, ബി. ശശികുമാര്‍, ഡോ. ഷാജഹാന്‍, പ്രേം പ്രകാശ്, എം. കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി), ദിനേശ് പണിക്കര്‍, എസ്.സി. പിള്ള, പി.വി. ബഷീര്‍, സാജന്‍ വര്‍ഗീസ്, കെ. രാമകൃഷ്ണന്‍, ഭാവചിത്ര ജയകുമാര്‍ എന്നിവരെയാണ് ആദരിച്ചത്.

എറണാകുളം പുല്ലേപ്പടിയില്‍ അരങ്ങത്ത് ക്രോസ് റോഡിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഡിജിറ്റല്‍ മാസ്റ്ററിങ് യൂണിറ്റും ഇവിടെ നിര്‍മിക്കും. നിലവില്‍ ചെന്നൈയില്‍ വലിയ തുകയ്ക്കാണ് ഡിജിറ്റല്‍ മാസ്റ്ററിങ്ങ് ചെയ്യിപ്പിക്കുന്നത്. ഒപ്പം കെട്ടിടത്തിനകത്തു തന്നെ പ്രിവ്യൂ തിയ്യേറ്ററും സിനിമകളുടെ ആര്‍ക്കൈവ്‌സും ഒരുക്കുന്നുണ്ട്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT