Film Events

'എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒറ്റ ഫ്രെയിമില്‍', പൃഥ്വിരാജിന്റെ പോസ്റ്റ്

പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയില്‍ പ്രധാന റോളില്‍ മല്ലികാ സുകുമാരനും എത്തുന്നുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അഭിമുഖമായി ചാരുകസേരയില്‍ മല്ലിക സുകുമാരന്‍ ഇരിക്കുന്ന ചിത്രം മോണിറ്ററില്‍ നിന്ന് സ്‌ക്രീന്‍ ഷോട്ടെടുത്ത് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

''എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒറ്റ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍'' എന്ന കാപ്ഷനോടെയാണ് അമ്മയെയും മോഹന്‍ലാലിനെയും സംവിധാനം ചെയ്യാന്‍ കഴിഞ്ഞ ആഹ്ലാദം പൃഥ്വിരാജ് പങ്കുവച്ചത്. എന്‍. ശ്രീജിത്തും ബിബിന്‍ മാളിയേക്കലും തിരക്കഥയെഴുതുന്ന ബ്രോ ഡാഡി ഫണ്‍ എന്റര്‍ടെയിനറാണ്. മധ്യകേരളത്തിലെ ഒരു ക്രൈസ്തവ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്ന് ജഗദീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ബ്രോ ഡാഡി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT