Mahesh Narayanan’s Ariyippu 
Film Events

'അറിയിപ്പ്', മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്റേതായി 2021ല്‍ വരാനിരിക്കുന്ന പല സിനിമകളും ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രൊജക്ടുകളാണ്. മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ''അറിയിപ്പ്' ആണ് കുഞ്ചാക്കോ ബോബന്റേതായി പ്രഖ്യാപിക്കപ്പെട്ട പുതിയ സിനിമ.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രവുമാണ് 'അറിയിപ്പ്'. ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും നിര്‍മ്മാണ പങ്കാളിയാകുന്നു.

2021 ജൂണില്‍ ചിത്രീകരണം തുടങ്ങും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ രചനയും ക്യാമറയും എഡിറ്റിംഗും മഹേഷ് നാരായണനാണ്. ഈ ചിത്രത്തിന് ശേഷം അറിയിപ്പ് പ്രീ പ്രൊഡക്ഷനിലേക്ക് കടക്കും. സീ യു സൂണിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് 'അറിയിപ്പ്'. മേയ് റിലീസായ 'മാലിക്ക്' ആണ് മഹേഷ് നാരായണന്റെ അടുത്ത ചിത്രം.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', അപ്പു ഭട്ടതിരിയുടെ 'നിഴല്‍', അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് പ്രൊജക്ടുകള്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT