Film Events

'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍', സിനിമാ തര്‍ക്കത്തില്‍ ലിജോ പെല്ലിശേരി

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് വന്നിരുന്നു. സംഘടനകളുടെ നിലപാടിനെതിരെ സംവിധായകനും നിര്‍മ്മാതാവുമായ ലിജോ ജോസ് പെല്ലിശേരി. 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്നാണ് ലിജോയുടെ ചോദ്യം. ഫേസ്ബുക്കിലാണ് ചോദ്യം. ലിജോയുടെ പോസ്റ്റിന് കീഴില്‍ പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ആരും തടയൂല, ആശാന്‍ പിടിക്ക് എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കമന്റ്.

60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം. പുതിയ സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഫിലിം ചേംബറും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കൊവിഡ് സിനിമയെ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന പരീക്ഷണങ്ങളെ പിന്തുണക്കുമെന്ന നിലപാടിലാണ് ഫെഫ്ക.

മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനായി പുതിയ ചിത്രവും, ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ റിമാ കല്ലിങ്കലും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രവും, ഉണ്ട സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്‍ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രവും തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫീച്ചര്‍ ഫിലിം ആണോ ഷോര്‍ട്ട് ഫിലിം ആണോ വെബ് ഒറിജിനല്‍ ആണോ എന്ന് മനസിലാക്കാതെ പുതിയ അനൗണ്‍സ്‌മെന്റുകളുടെ കാര്യത്തില്‍ വിലക്കോ, കടുത്ത തീരുമാനമോ വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT