Film Events

അഞ്ചാം വാരത്തില്‍ അമ്പത് കോടി, അഞ്ചാം പാതിര 2020ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍

THE CUE

2020ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍ നായകനായ ക്രൈം ത്രില്ലര്‍ അഞ്ച് ആഴ്ചകള്‍ കൊണ്ടാണ് അമ്പത് കോടി ക്ലബ്ബിലെത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും മാനുവല്‍ മുവി മേക്കേഴ്‌സും ചേര്‍ന്നാണ് അഞ്ചാം പാതിര നിര്‍മ്മിച്ചിരിക്കുന്നത്.

ഏറെ കാലത്തിന് ശേഷം മലയാളത്തിലെത്തിയ പിടിച്ചിരുത്തുന്ന ത്രില്ലര്‍ എന്നതാണ് അഞ്ചാം പാതിരയുടെ വിജയം. 2011ല്‍ ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയുടെ വഴിത്തിരിവിന്റെ ഭാഗമായ ചാക്കോച്ചന്‍ അടുത്ത ദശാബ്ദത്തിലും പുതുശൈലിയില്‍ ഒരുക്കിയ ത്രില്ലറിലൂടെ കാലത്തിനൊപ്പം സഞ്ചരിച്ച അഭിനേതാവ് എന്ന നിലയില്‍ കയ്യടി നേടി.

ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രവുമാണ് അഞ്ചാം പാതിര.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT