Film Events

അവസാനമായി കെ.കെ പാടിയ ഗാനം ; വൈറലായി വീഡിയോ

ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53) അന്തരിച്ചു. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന ഷോയില്‍ ഒരു മണിക്കൂറോളം പാട്ടുകള്‍ പാടിയ ശേഷമായിരുന്നു കെ.കെ ഹോട്ടലിലേക്ക് മടങ്ങിയത്. ബോളിവുഡിന്റെ പ്രിയഗായകന്റെ അവസാന ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നൊമ്പരമായി മാറിയിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ടുകളായി പ്രേക്ഷകരുടെ പ്രിയ ഗായകനായ കെ.കെ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ 'പ്യാര്‍ കെ പല്‍' ആയിരുന്നു പാടിയത്.

ഹിന്ദി,തമിഴ്,കന്നഡ,മറാത്തി,ബംഗാളി,അസമീസ്,ഗുജറാത്തി സിനിമകളിലായി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള കെ.കെ മലയാളത്തില്‍ പുതിയമുഖം എന്ന ചിത്രത്തിലെ രഹസ്യമായി എന്ന പാട്ടും പാടിയിട്ടുണ്ട്.

തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലായിരുന്നു കെ.കെയുടെ ജനനം. സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കിയ കെ.കെ യുടെ ശബ്ദം പരസ്യ ജിംഗിളുകളിലൂടെയാണ് ഇന്ത്യ മുഴുവന്‍ കേട്ട് തുടങ്ങിയത്. ഹീറോ ഹോണ്ട, ഉഷ ഫാന്‍ തുടങ്ങിയവയ്ക്ക് വേണ്ടി മൂളിയ ജിംഗിളുകള്‍ അതില്‍ പെടുന്നു. 3500ല്‍ അധികം ജിംഗിളുകള്‍ കെ.കെ ആലപിച്ചിട്ടുണ്ട്.

1999ല്‍ പുറത്തിറങ്ങിയ 'പല്‍' എന്ന ആല്‍ബവും പിന്നീട് റിലീസ് ചെയ്ത ഹംസഫറും കെ.കെയ്ക്ക് ആരാധകരെ സൃഷ്ടിച്ചു. ബോളിവുഡില്‍ ആംഖോം മെ തേരി (ഓം ശാന്തി ഓം), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റര്‍) ഖുദാ ജാനെ (ബച്നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), , തൂനെ മാരി എന്‍ട്രിയാന്‍ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴില്‍ സ്‌ട്രോബറി കണ്ണേ (മിന്‍സാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിന്‍ ഉയിരേ (കാക്ക കാക്ക) തുടങ്ങിയ ഗാനങ്ങളും കെ.കെയുടെ ഹിറ്റ് പാട്ടുകളാണ്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT