Film Events

കഥ കേട്ടത് മുതല്‍ കൊതിപ്പിച്ച ജോസ് മോന്‍, തിയറ്ററില്‍ കാണാനാഗ്രഹിച്ച സിനിമയെന്ന് ടൊവിനോ തോമസ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ആദ്യം റിലീസ് മാറ്റിയ സിനിമയാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. അഞ്ച് മാസത്തോളമായി തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് സാഹചര്യത്തില്‍ ടെലിവിഷന്‍ പ്രിമിയറിലൂടെ സിനിമ പ്രേക്ഷകരിലെത്തുകയാണ്. 2015ല്‍ കഥ കേട്ടത് മുതല്‍ എന്നെ ഒരുപാട് കൊതിപ്പിച്ച ഒരു സിനിമയും കഥാപാത്രവും ആണ് കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സും ജോസ്മോനുമെന്ന് ടൊവിനോ തോമസ്. ഒരു നടനെന്നതിലുപരി ഒരു പ്രേക്ഷകനെന്ന നിലക്ക് തിയേറ്ററില്‍ നിന്ന് കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന -അങ്ങനെ സ്വപ്നം കണ്ട് ഒരുപറ്റം സുഹൃത്തുക്കള്‍ ഇഷ്ടത്തോടെ കഷ്ടപ്പെട്ട് സൃഷ്ടിച്ച - ഒരു കുഞ്ഞു സിനിമയാണ് ഇതെന്നും ടൊവിനോ തോമസ്. ടൊവിനോ സഹനിര്‍മ്മാതാവ് കൂടിയായ ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്.

ടൊവിനോ തോമസിന്റെ വാക്കുകള്‍

Kilometers and Kilometers..

ഒരു നടനെന്നതിലുപരി ഒരു പ്രേക്ഷകനെന്ന നിലക്ക് തിയേറ്ററില്‍ നിന്ന് കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന -അങ്ങനെ സ്വപ്നം കണ്ട് ഒരുപറ്റം സുഹൃത്തുക്കള്‍ ഇഷ്ടത്തോടെ കഷ്ടപ്പെട്ട് സൃഷ്ടിച്ച - ഒരു കുഞ്ഞു സിനിമയാണ് ഇന്ന് റിലീസ് ആവുന്നത് . സാഹചര്യവശാല്‍ തിയേറ്റര്‍ റീലീസ് സാധ്യമായില്ലെങ്കിലും ഇന്ന് തിരുവോണ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു ഓണസമ്മാനമായി ഈ സിനിമ നിങ്ങളുടെ സ്വീകരണമുറികളില്‍ എത്തിക്കാന്‍ സാധിക്കുന്നത് നഷ്ടബോധം ഒരു പരിധി വരെയെങ്കിലും ഇല്ലാതാക്കുന്നുണ്ട്.

ഇതിനു വേണ്ടി പ്രയത്‌നിച്ച , കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി ! ഒരുപാട് സ്‌നേഹം !

വളരെ പെട്ടന്ന് തന്നെ എല്ലാ ബുദ്ധിമുട്ടുകളും മാറി നമ്മുടെയെല്ലാം ജീവിതം പഴയതു പോലെ അല്ലെങ്കില്‍ പഴയതിനേക്കാള്‍ സന്തോഷകരമാകട്ടെ എന്നും, സിനിമ കൊട്ടകകളില്‍ വീണ്ടും ആര്‍പ്പുവിളികള്‍ ഉയരട്ടെ എന്നും ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു!

എല്ലാവരും ഇന്ന് ഈ സിനിമ കണ്ട് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ

-ടൊവിനോ

ഏഷ്യാനെറ്റിലാണ് തിരുവോണ ദിനത്തില്‍ കിലോമീറ്റേഴ്‌സ് പ്രിമിയര്‍ ചെയ്യുന്നത്. വിദേശ വനിതക്കൊപ്പം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തമാശകളാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ സിനിമയുടെ ടീസറുകളായി പുറത്തുവന്നിരുന്നത്. കൗതുകത്തിനും സര്‍പ്രൈസുകള്‍ക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ പുതിയ ഗാനം. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തില്‍ ആണ് ‘പാരാകെ പടരാമേ’ എന്ന് തുടങ്ങുന്ന മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഇതരഭാഷകളിലുമായുള്ള ഗാനം.

റോഡ് മുവീ സ്വഭാവത്തിലാണ് ജിയോ ബേബിയുടെ ചിത്രം. ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ ചിത്രവുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. വിനായക് ശശികുമാറും നിഷാ നായരുമാണ് ഗാനരചന. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാരാകെ പാടിയിരിക്കുന്നത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT