Film Events

റോക്കി ഭായ് ഇനി വൈകില്ല, കെജിഎഫ് 2 ഒക്ടോബര്‍ 23ന്

THE CUE

കന്നഡയില്‍ നിന്നെത്തി രാജ്യാന്തര ബോക്‌സ് ഓഫീസിനെ വിറപ്പിച്ച കെജിഎഫ് സീരീസിലെ ചാപ്റ്റര്‍ ടു 2020 ഒക്ടോബര്‍ 23ന് റിലീസ്. അഞ്ച് ഭാഷകളിലായാണ് ദസറ വാരാന്ത്യ റിലീസിന് സിനിമയെത്തുന്നത്. യാഷ് അവതരിപ്പിക്കുന്ന റോക്കി മെഷിന്‍ ഗണ്ണുമായി പുറംതിരിഞ്ഞുനില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് റിലീസ് പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍. 2020 ഏപ്രില്‍ റിലീസായി നേരത്തെ ആലോചിച്ചിരുന്ന ചിത്രം രാജമൗലിയുടെ ആര്‍ആര്‍ആര്‍ ന് വേണ്ടിയാണ് നീട്ടിവച്ചതെന്ന് അഭ്യഹമുണ്ടായിരുന്നു.

കന്നഡ,തെലുങ്ക്,തമിഴ്,ഹിന്ദി പതിപ്പുകളിലായി 300 കോടിയോളം ബോക്‌സ് ഓഫീസില്‍ നേടിയ കെജിഎഫ് യാഷ് എന്ന നടനെ ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു.

കെജിഎഫ് രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്ത് അധീരയുടെ റോളിലും രവീണാ ടണ്ടന്‍ പ്രധാനമന്ത്രിയായും എത്തുന്നു. പ്രശാന്ത് നീല്‍ ആണ് കെജിഎഫ് രചനയും സംവിധാനവും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT