Film Events

കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയില്‍

25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. കൊവിഡ് വ്യാപന സാഹചര്യമായതിനാലാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ചലച്ചിത്രോത്സവം നീട്ടിയത്.ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള. ആ സമയത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. മേളയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അക്കാദമി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് പരിഗണിക്കുന്നത്. എന്‍ട്രികള്‍ ഒക്ടോബര്‍ 31 നുള്ളില്‍ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ രണ്ടിനകവും ലഭിക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10 ന് പ്രസിദ്ധീകരിക്കും. സ്‌ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തിയ്യതി 2021 ജനുവരി 20 ആണ്.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT