Film Events

പെന്‍ഗ്വിന്‍ മലയാളത്തിലും, കാര്‍ത്തിക് സുബ്ബരാജിനൊപ്പം കീര്‍ത്തി സുരേഷ്

ജൂണ്‍ 19ന് ആമസോണ്‍ പ്രൈം റിലീസ് ചെയ്യുന്ന കീര്‍ത്തി സുരേഷ് ചിത്രം പെന്‍ഗ്വിന്‍ മലയാളത്തിലും. തമിഴിലും തെലുങ്കിലും ഒരുക്കിയ ചിത്രം മൊഴിമാറ്റപതിപ്പായാണ് മലയാളം വേര്‍ഷന്‍ വരുന്നത്. ജൂണ്‍ 8-ന് പെന്‍ഗ്വിന്റെ ടീസറും അവതരിപ്പിക്കും

തമിഴ് നവനിരയിലെ പ്രധാനിയായ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ക്രിയേഷന്‍സും പാഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മഹാനടിക്ക് ശേഷം കോളിവുഡും ടോളിവുഡും ഒരു പോലെ കാത്തിരിക്കുന്ന കീര്‍ത്തി സുരേഷ് ചിത്രവുമാണ് പെന്‍ഗ്വിന്‍. കാര്‍ത്തിക് ഈശ്വര്‍ ആണ് രചനയും സംവിധാനവും.

സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയ പെന്‍ഗ്വിനില്‍ ഗര്‍ഭിണിയായ നായികയെ ആണ് കീര്‍ത്തി അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡില്‍ നിന്ന് ഗുലാബോ സിതാബോ, തമിഴില്‍ നിന്ന് പൊന്‍മകള്‍ വന്താല്‍, മലയാളത്തില്‍ നിന്ന് സൂഫിയും സുജാതയും എന്നീ സിനിമകള്‍ക്കൊപ്പമാണ് ആമസോണ്‍ പ്രൈം പെന്‍ഗ്വിന്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ബച്ചനും ആയുഷ്മാന്‍ ഖുരാനക്കും ജ്യോതികയ്ക്കും പിന്നാലെ തമിഴിലും തെലുങ്കിലും താരമൂല്യമുളള നായിക കൂടിയായ കീര്‍ത്തി സുരേഷിന്റെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത് തിയറ്റര്‍ ഉടമകളില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT