Jagame Thandhiram
Jagame Thandhiram 
Film Events

ഡെഡിക്കേറ്റഡായ നടന്‍, പലരെയും ആലോചിച്ച റോള്‍, ജോജുവിനെക്കുറിച്ച് കാര്‍ത്തിക് സുബ്ബരാജ്

നടന്‍ ജോജു ജോര്‍ജിന്റെ കരിയറില്‍ വന്‍ ബ്രേക്ക് ആയി മാറുമെന്ന് പ്രതീക്ഷിക്കുന്ന തമിഴ് ചിത്രമാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഗാംഗ്സ്റ്റര്‍ ത്രില്ലറില്‍ ശിവദോസ് എന്ന വില്ലനെയാണ് ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. ജൂണ്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം പുറത്തിറങ്ങും. വളരെ ഡെഡിക്കേറ്റഡായ നടനാണ് ജോജുവെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തിക് സുബ്ബരാജ്. ജോജുവിനെക്കുറിച്ച് കാര്‍ത്തിക് ഒരു തമിഴ് അഭിമുഖത്തില്‍ സംസാരിച്ച വീഡിയോ വൈറലായിട്ടുണ്ട്.

കാര്‍ത്തിക് സുബ്ബരാജിന്റെ വാക്കുകള്‍

ആ കഥാപാത്രത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് ആളുകളെ ആലോചിച്ചിരുന്നു. പലരോടും സംസാരിക്കുകയും ചെയ്തു. എസ് ജെ സൂര്യയെ മനസില്‍ കണ്ടിരുന്നു.

ലണ്ടനില്‍ മൂന്ന് മാസം തുടര്‍ച്ചയായി കിട്ടുകയും വേണം. ജോജുവിന്റെ ചോല എന്ന സിനിമയിലെ പെര്‍ഫോര്‍മന്‍സ് ആണ് ആദ്യം കണ്ടത്. പിന്നീട് റിട്ടയേഡ് പൊലീസുകാരനായി അഭിനയിച്ച ജോസഫ് എന്ന ചിത്രവും കണ്ടു. ഈ രണ്ടു സിനിമകളിലെയും പ്രകടനം മികച്ചത് എന്ന് പറഞ്ഞാല്‍ പോരാ.. അത്രയും മികച്ചതായിരുന്നു. പ്രത്യേകിച്ച് ജോസഫിലെ ആ ഗെറ്റപ്പും, കുറച്ചു പ്രായമായ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായുള്ള അഭിനയ രീതിയുമൊക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ജോജുവിലേക്ക് എത്തുന്നത്.'

അദ്ദേഹത്തിന്റെ ജീവിതം തന്നെ വലിയൊരു സ്റ്റോറിയാണ്. വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ട്ടപ്പെട്ട്, വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുന്‍ നിരയിലേക്ക് എത്തുന്നത്. വല്ലാത്തൊരു അഭിനേതാവാണ്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു അദ്ദേഹം. ചിത്രം റിലീസ് ചെയ്താല്‍ നിങ്ങളും അത്ഭുതപ്പെടും. എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണ്. സൂപ്പര്‍ കൂള്‍ ആയിട്ടുള്ള സ്വഭാവത്തിന് ഉടമയുമാണ്.

Jagame Thandhiram

ചോലയും ജോസഫും പൊറിഞ്ചു മറിയം ജോസും കണ്ട ശേഷമാണ് കാര്‍ത്തിക് സുബ്ബരാജ് വിളിച്ചതെന്ന് ജോജു ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്‌കിന്‍ ടോണും രൂപവും തമിഴിന് ചേരുന്നതാണെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നുവെന്നും ജോജു ജോര്‍ജ്ജ്.

ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ജഗമേ തന്തിരത്തിലുണ്ട്. ശ്രേയസ് കൃഷ്ണയാണ് ക്യാമറ. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം. ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും പ്രധാന വില്ലനാണ്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT