Film Events

മോഹന്‍ലാല്‍ ആല്‍മരം, ഞാനൊരു കൂണ്‍ മാത്രമെന്ന് സൂര്യ, കാപ്പാന്‍ ഓഡിയോ ലോഞ്ച് വീഡിയോ 

THE CUE

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായത് ജീവിതത്തിലെ വലിയ ആനന്ദമെന്ന് തമിഴ് സൂപ്പര്‍താരം സൂര്യ. കൊച്ചിയില്‍ പുതിയ ചിത്രം കാപ്പാന്‍ ഓഡിയോ ലോഞ്ചിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സൂര്യ വാചാലനായത്.

മോഹന്‍ലാല്‍ വലിയൊരു ആല്‍മരം ആണെന്നും കൂണ്‍ മാത്രമാണ് താനെന്നും സൂര്യ. സൂപ്പര്‍താരം സൂര്യയെന്ന് മോഹന്‍ലാലിന് മുമ്പായി തന്നെ വേദിയില്‍ പരിചയപ്പെടുത്തിയ അവതാരകയെ സൂര്യ തിരുത്തി. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായത് അനുഗ്രഹമാണ്.ദയവ് ചെയ്ത് മോഹന്‍ലാലുമായി തന്നെ താരതമ്യം ചെയ്യരുതെന്നും സൂര്യ.

സ്‌നേഹത്തിന്റെ വലിയ സന്ദേശമുള്ള സിനിമയാണ് കാപ്പാന്‍. പ്രധാനമന്ത്രിയും എസ് പി ജിയിലെ പ്രധാന ഉദ്യോഗസ്ഥനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് കാപ്പാന്‍ എന്നും മോഹന്‍ലാല്‍. അയന്‍, മാറ്റ്രാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും കൈകോര്‍ക്കുന്ന ചിത്രവുമാണ് കാപ്പാന്‍

22 വര്‍ഷം കൊണ്ട് 37 സിനിമ ചെയ്തു എന്നതല്ല സൂര്യയുടെ പ്രത്യേകത. അത്രയേറെ സമര്‍പ്പണ മനോഭാവമുള്ള നടനാണ്. ഒരു സിനിമയ്ക്ക് വേണ്ടി സൂര്യ എടുക്കുന്ന തയ്യാറെടുപ്പുകള്‍ ഞാന്‍ പോലും ചെയ്യാന്‍ സാധ്യതയില്ലാത്തതാണ്. 
മോഹന്‍ലാല്‍ 

സൂര്യയെയും മോഹന്‍ലാലിനെയും കൂടാതെ ആര്യയും ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയുടെ മകന്‍ അഖില്‍ വര്‍മ്മയുടെ റോളിലാണ് ആര്യ. സയേഷ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ റോളില്‍. ബൊമന്‍ ഇറാനി, ഷംനാ കാസിം, സമുദ്രക്കനി, എന്നിവരും സിനിമയിലുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT