Film Events

റാം അല്ല ഏറ്റവും ടെന്‍ഷന്‍ ഉണ്ടായിരുന്നത് ആദി, പ്രണവിനെ ലോഞ്ച് ചെയ്ത സിനിമയെക്കുറിച്ച് ജീത്തു ജോസഫ്

THE CUE
‘പിന്നീട് ഞാന്‍ ആലോചിച്ചപ്പോള്‍ മനസിലായി മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക.’

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന 'റാം' അല്ല പ്രണവ് നായകനായ 'ആദി' ആണ് ഏറ്റവും ടെന്‍ഷനടിച്ച് ചെയ്ത സിനിമയെന്ന് ജീത്തു ജോസഫ്.'ദ ക്യു' അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറയുന്നത്

പ്രണവിനെ നായകനാക്കിയതിനെക്കുറിച്ച് 'ദ ക്യു' അഭിമുഖത്തില്‍ ജീത്തു ജോസഫ്

ഞാന്‍ ഇത്രയും സിനിമ ചെയ്തിട്ട് ഏറ്റവും ടെന്‍ഷന്‍ അടിച്ച് ചെയ്തത് ആദിയാണ്. പ്രിയന്‍ സാര്‍ ഫോണ്‍ ചെയ്ത് പറഞ്ഞു, ഞങ്ങളുടെയൊക്കെ ടെന്‍ഷന്‍ ഇതായിരുന്നു, പ്രണവ് ലോഞ്ച് ചെയ്യപ്പെടുന്ന സിനിമ എന്ന്. അതൊരു ഉത്തരവാദിത്വം തന്നെ ആയിരുന്നു. പ്രണവിന്റെ ലോഞ്ച് ആണ് എല്ലാവരും കാത്തിരുന്നത്, ഞാന്‍ ഭാര്യ ലിന്റയോട് ടെന്‍ഷന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ ജീത്തു അതില്‍ നിന്ന് മാറൂ എന്നായിരുന്നു മറുപടി. ഇല്ല പ്രൊജക്ടിലേക്ക് കാലെടുത്ത് വച്ചുവെന്നാണ് അന്ന് പ്രതികരിച്ചത്. പിന്നീട് തിരുവനന്തപുരത്ത് സ്വിച്ച് ഓണിന് ലാലേട്ടനോട് പറഞ്ഞപ്പോള്‍ ഇപ്പോള്‍ എനിക്കും ടെന്‍ഷനായി എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഞാന്‍ ആലോചിച്ചപ്പോള്‍ മനസിലായി മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക. ഒന്നുകില്‍ അടിപൊളിയായി പുള്ളി ലോഞ്ച് ചെയ്തു എന്ന് പറയും, രണ്ടാമത് ങാ കുഴപ്പമില്ല പ്രണവിനെ ലോഞ്ച് ചെയ്തത് എന്ന് പറയും, മൂന്നാമത് ആ പയ്യന്റെ ജീവിതം കൊണ്ടുപോയി നശിപ്പിച്ചു എന്നും പറയും. ഈ മൂന്നായാലും വരുന്നിടത്ത് വച്ച് കാണാമെന്ന് വച്ച് പ്രൊജക്ട് ഏറ്റെടുത്തു.

പ്രണവ് മോഹന്‍ലാലിനെ ഒരു വാണിജ്യ വിജയത്തിനൊപ്പം ലോഞ്ച് ചെയ്യുക എന്ന് മാത്രമാണ് നോക്കിയത്. അത് വിജയിച്ചുവെന്നും ജീത്തു ജോസഫ്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച പ്രണവിന്റെ അരങ്ങേറ്റ ചിത്രം മികച്ച വിജയമായിരുന്നു. പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്നു പ്രണവ് മോഹന്‍ലാല്‍. 11 ദിവസം കൊണ്ട് 20 കോടി പിന്നിട്ട ചിത്രം അമ്പത് കോടി കളക്ഷനില്‍ പിന്നിട്ടിരുന്നു. ദൃശ്യം നേടിയ മഹാവിജയത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന റാമില്‍ തൃഷയാണ് നായിക.

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

SCROLL FOR NEXT