Film Events

തിയറ്റർലാ സന്ധിപ്പോം..., തലൈവർക്കൊപ്പം തിരികെ വരാൻ നെൽസൺ, രജനികാന്തിന്റെ ജയിലർ പാക്കപ്പ്, ജയിൽ ആക്ഷനുമായി മോഹൻലാലും

രജനീകാന്തിന്റെ 2023ലെ പ്രധാന റിലീസായ തമിഴ് ചിത്രം ജയിലർ ചിത്രീകരണം പൂർത്തിയായി. വിജയ് ചിത്രം ബീസ്റ്റ്ന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയുടെ അവസാന ഘട്ട ചിത്രീകരണം ചെന്നൈയിലായിരുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ റോളിലാണ് രജനീകാന്ത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ, കന്നഡ സൂപ്പർതാരം ശിവ് രാജ്കുമാർ, ബോളിവുഡ് താരം ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിൽ പ്രധാന റോളുകളിലുണ്ട്.

ജയിൽ പശ്ചാത്തലത്തിലുള്ള ഹെവി ആക്ഷൻ സീക്വൻസുകളാണ് ജയിലറിനായി അടുത്തിടെ ചിത്രീകരിച്ചതെന്ന് വാർത്തകൾ വന്നിരുന്നു. ലിജോ പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ഷെഡ്യൂൾ ബ്രേക്കിലാണ് മോഹൻലാൽ ജയിലർ അവസാന ഘട്ട ചിത്രീകരണത്തിനെത്തിയത്. വിജയ് ചിത്രം ബീസ്റ്റ്ന് നെ​ഗറ്റീവ് പ്രതികരണങ്ങൾ നേടിയത് സംവിധായകൻ എന്ന നിലയിൽ നെൽസൺ ദിലീപ് കുമാറിന്റെ വിപണി മൂല്യത്തെയും സാരമായി ബാധിച്ചിരുന്നു. രജനീകാന്ത് നെൽസൺ ചിത്രത്തിൽ ജോയിൻ ചെയ്യുന്നതിന് മുന്നോടിയായി ട്വിറ്ററിലടക്കം നിരവധി ട്രോളുകളുമുണ്ടായി.

തമന്ന ഭാട്ടിയയും രമ്യാ കൃഷ്ണനുമാണ് മറ്റ് പ്രധാന റോളുകളിൽ. വസന്ത് രവി, യോ​ഗി ബാബു, വിനായകൻ, കലൈയരസൻ എന്നിവരും ചിത്രത്തിലുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ ഓ​ഗസ്റ്റ് പത്തിന് തിയറ്ററുകളിലെത്തും. അനിരുദ്ധാണ് മ്യൂസിക്.

പേട്ട, ദർബാർ എന്നീ സിനിമകൾക്ക് ശേഷം അനിരുദ്ധിന്റെ സം​ഗീതത്തിലെത്തുന്ന രജനീകാന്ത് ചിത്രമാണ് ജയിലർ. രജനീകാന്തിന്റെ 169ാമത് ചിത്രമാണ് ജയിലർ. ജയിൽ കേന്ദ്രീകരിച്ച് കഥ പറയുന്ന സിനിമ ഒറ്റ ദിവസത്തെ കഥയാണെന്നും പൂർണമായും രാത്രിയിലാണ് കഥ നടക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ചെന്നൈ, ഹൈദരാബാദ്, ആതിരപ്പിള്ളി, ​ഗൂഡല്ലൂർ എന്നീ ലൊക്കേഷനുകളിലായാണ് ജയിലർ പൂർത്തിയായത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT