Film Events

അത് കുഞ്ഞുലാല്‍ അല്ല ; വൈറലായ ഫോട്ടോയ്ക്ക് മോഹന്‍ലാലിന്റെ തിരുത്ത്

കുഞ്ഞുമോഹന്‍ലാല്‍ എന്ന വാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് നടന്റെ തിരുത്ത്. ചിത്രം തന്റേതല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രശസ്ത ഫോട്ടോഗ്രാഫറും ലാലിനെ നിരവധി തവണ പകര്‍ത്തുകയും നടന്റെ ചെറുപ്പം മുതലുള്ള നിരവധി ചിത്രങ്ങളുടെ സൂക്ഷിപ്പുകാരനുമായ ആര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യം ദ ക്യുവിനോട് സ്ഥിരീകരിച്ചു. അമ്മയോടൊപ്പമുള്ള ഒരു കുഞ്ഞിന്റെ ചിത്രമാണ് പ്രചരിച്ചത്. ഇത് കുഞ്ഞുമോഹന്‍ലാല്‍ ആണെന്നായിരുന്നു വാദം. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അത് മോഹന്‍ലാലല്ലെന്ന് മനസ്സിലായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

അതിലെ അമ്മയും വ്യത്യാസമുണ്ട്. ഇക്കാര്യം ഉറപ്പിക്കാന്‍ വേണ്ടി, ഫോട്ടോ വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുത്ത് അദ്ദേഹമാണോയെന്ന് ചോദിച്ചു. അത് താനല്ലെന്നും വേറാരോ ആണെന്നും ലാല്‍ മറുപടി നല്‍കി. അദ്ദേഹവുമായുള്ള സ്വകാര്യ വാട്ട്‌സ് ആപ്പ് സന്ദേശം സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യം വരുന്ന ഘട്ടത്തില്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും ഗോപാലകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു. തെറ്റായ പ്രചരണം വിശ്വസിച്ച് നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. മോഹന്‍ലാലിന്റെ പലവിധ ഫോട്ടോകളുടെ ശേഖരത്തിന് ഉടമയാണ് ഗോപാലകൃഷ്ണന്‍. ചെറുപ്പകാലത്തെ അപൂര്‍വ ചിത്രങ്ങള്‍ വരെ അദ്ദേഹത്തിന്റെ പക്കലുണ്ട്. നടനില്‍നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമെല്ലാം ശേഖരിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ വിജയാഘോഷവേളയിലാണ് ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിന്റെ ആദ്യ ഫോട്ടോയെടുക്കുന്നത്. നടന്റെ അഭിനയത്തിന്റെ 25ാം വാര്‍ഷികത്തില്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം വുമണ്‍സ് കോളജ് ഓഡിറ്റോറിയത്തിലായിരുന്നു പ്രദര്‍ശനം. ഇതില്‍ മോഹന്‍ലാലിന്റെ പല കാലങ്ങളിലുള്ള അറുനൂറോളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്. രണ്ടുവര്‍ഷത്തിന് ശേഷം ബാലഭവനിലും പ്രദര്‍ശനം സംഘടിപ്പിച്ചു. തുടര്‍ന്ന് 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായിലും എക്‌സിബിഷന്‍ സംഘടിപ്പിച്ചു. എക്‌സിബിഷനുകള്‍ നേരിട്ടുകാണാന്‍ മോഹന്‍ലാല്‍ എത്തുകയും ചെയ്തിരുന്നു.

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

SCROLL FOR NEXT