Film Events

മണിയാശാനെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി, അദ്ദേഹം ചിരിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചു: ഇന്ദ്രന്‍സ്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ച പി.പി ശശി. ഇടുക്കി ഹൈറേഞ്ചുകാരനായ രാഷ്ട്രീയ നേതാവ് ശശി ലുക്കിലും ശൈലിയിലും എം.എം.മണിയുമായി സാദൃശ്യമുള്ള കഥാപാത്രമായിരുന്നു.

ഇടുക്കിയില്‍ ആട് ചിത്രീകരിക്കുന്ന സമയത്ത് ഈ കഥാപാത്രമാകാന്‍ ഭയമായിരുന്നുവെന്ന് ഇന്ദ്രന്‍സ്. ഷൂട്ടിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് എം.എം.മണിയുടെ ശിഷ്യന്‍മാരാണെന്ന് സംവിധായകന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ എം.വി നികേഷ് കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ഇന്ദ്രന്‍സ് പറഞ്ഞത്

എനിക്ക് പേടിയുണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ സംവിധായകന്‍ പറഞ്ഞു ഈ ഡയലോഗുകള്‍ ഒന്നും പറയണ്ട. ചുണ്ട് അനക്കിയാല്‍ മതി. ബാക്കി ഡബ്ബിങ്ങ് സമയത്ത് ശരിയാക്കാം എന്ന്. ആശാന്റെ ശിഷ്യഗണങ്ങളാണ് നമുക്ക് ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പടം റിലീസ് ചെയ്ത ശേഷം എനിക്ക് നല്ല പേടി തോന്നി. ഒട്ടും പ്രതീക്ഷിക്കാതെ കട്ടപ്പനയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക് പോയി. എനിക്ക് സമ്മാനം നല്‍കാന്‍ വിളിച്ചത് മണിയാശാനെ. ഞാന്‍ അങ്ങ് വിയര്‍ക്കാന്‍ തുടങ്ങി. മണിയാശാന്‍ ദൂരെ നിന്നും കണ്ട് ചിരിച്ചിട്ട് ഓടി വന്നു കെട്ടിപിടിച്ചു. അപ്പോഴാ സമാധാനമായത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT